Latest News

യുപിയില്‍ രാമക്ഷേത്ര നിര്‍മാണ സംഭാവന കാംപയിനില്‍ പങ്കെടുത്തയാളുടെ സ്ഥാനാര്‍ത്ഥിത്വം റദ്ദുചെയ്ത് എഐഎംഐഎം നേതൃത്വം

യുപിയില്‍ രാമക്ഷേത്ര നിര്‍മാണ സംഭാവന കാംപയിനില്‍ പങ്കെടുത്തയാളുടെ സ്ഥാനാര്‍ത്ഥിത്വം റദ്ദുചെയ്ത് എഐഎംഐഎം നേതൃത്വം
X

ലഖ്‌നോ; യുപിയില്‍ അയോധ്യ രാമക്ഷേത്ര നിര്‍മാണ സംഭാവന കാംപയിനില്‍ ബിജെപി നേതൃത്വത്തോടൊപ്പം സഹകരിച്ചയാളുടെ സ്ഥാനാര്‍ത്ഥിത്വം ഐഎംഐഎം നേതൃത്വം റദ്ദുചെയ്തു. ഭോല നേതാജിയെന്ന് അറിയപ്പെടുന്ന മുഹമ്മദ് അന്‍സാരിയുടെ സ്ഥാനാര്‍ത്ഥിത്വമാണ് തിരിച്ചെടുത്തത്. യുപിയിലെ ഫെഫന നിയോജകമണ്ഡലത്തിലെ എഐഎംഐഎം സ്ഥാനാര്‍ത്ഥിയായിരുന്നു മുഹമ്മദ് അന്‍സാരി.

'ഈ വ്യക്തി പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രത്തിന് എതിരാണ്... അതിനാല്‍, ഫെഫന മണ്ഡലത്തില്‍ നിന്നുള്ള മുഹമ്മദ് ഷമിയുടെ (ഭോല നേതാജി) സ്ഥാനാര്‍ത്ഥിത്വം റദ്ദാക്കുന്നു,'- എഐഎംഐഎം യുപി മേധാവി ഷൗക്കത്ത് അലി പ്രസ്താവനയില്‍ പറഞ്ഞു.

ഷമിം ബിജെപിയുടെ സംഭാവന കാംപയിനില്‍ പങ്കെടുത്തതിന്റെ ഫോട്ടോകള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. 2019 പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഇയാള്‍ ബിജെപിയെയും നരേന്ദ്ര മോദിയെയും പ്രശംസിക്കുകയും ചെയ്തു.

എഐഎംഐഎം ബല്ലിയ ജില്ലാ പ്രസിഡന്റായ അമാനുല്‍ ഹഖിന്റെ അറിവുകുറവിന്റെ ഭാഗമായാണ് ഇതുപോലെയൊരാളെ സ്ഥാനാര്‍ത്ഥിയാക്കേണ്ടിവന്നതെന്ന് എഐഎംഐഎം സംസ്ഥാന നേതൃത്വം പ്രഖ്യാപിച്ചു.

ഹഖിനെ അഞ്ച് വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി. എഐഎംഐഎം ബല്ലിയ യൂനിറ്റ് പിരിച്ചുവിടുകയും ചെയ്തു. പുതിയ ഒരു കമ്മിറ്റി ഉടന്‍ സ്ഥാനമേല്‍ക്കുമെന്ന് ഷൗക്കത്ത് അലി പ്രസ്താവനയില്‍ പറഞ്ഞു.

Next Story

RELATED STORIES

Share it