Latest News

എഐജിയുടെ വാഹനം ഇടിച്ച് പരിക്കേറ്റ തൊഴിലാളിക്കെതിരേ കേസെടുത്ത് പോലിസ്

എഐജിയുടെ വാഹനം ഇടിച്ച് പരിക്കേറ്റ തൊഴിലാളിക്കെതിരേ കേസെടുത്ത് പോലിസ്
X

പത്തനംതിട്ട: പോലിസ് ആസ്ഥാനത്തെ എഐജിയുടെ വാഹനമിടിച്ച് പരിക്കേറ്റ കാല്‍നടയാത്രക്കാരനെ പ്രതിയാക്കി തിരുവല്ല പോലിസ്. എഐജി വി ജി വിനോദ് കുമാറിന്റെ സ്വകാര്യ വാഹനമാണ് ആഗസ്റ്റ് 30ന് രാത്രി 10.50ന് തിരുവല്ല എംസി റോഡില്‍ കുറ്റൂരില്‍ വെച്ച് അതിഥി തൊഴിലാളിയെ ഇടിച്ചത്. എഐജിയുടെ ഡ്രൈവറുടെ മൊഴിയെടുത്തശേഷമാണ് അതിഥി തൊഴിലാളിക്കെതിരെ പൊലിസ് കേസെടുത്തത്. അതിഥി തൊഴിലാളിക്ക് തലയിലും മുഖത്തും തോളിലും പരിക്കേറ്റെങ്കിലും വാഹനത്തിന്റെ ബോണറ്റ്, വീല്‍ ആര്‍ച്ച് തുടങ്ങിയവയ്ക്ക് കേടുപാടുണ്ടായതായും എഫ്ഐആറില്‍ പറയുന്നു. സംഭവം വിവാദമായതോടെ വിഷയം പരിശോധിക്കാന്‍ ജില്ലാ ക്രൈംബ്രാഞ്ചിന് പത്തനംതിട്ട ജില്ലാ പോലിസ് മേധാവി നിര്‍ദേശം നല്‍കി.

Next Story

RELATED STORIES

Share it