Latest News

കൊവിഡ് കാലത്തെ സഹായങ്ങള്‍: തെലങ്കാനയില്‍ നടന്‍ സോനു സൂദിന്റെ പേരില്‍ ക്ഷേത്രം

കൊവിഡ് കാലത്തെ സഹായങ്ങള്‍: തെലങ്കാനയില്‍ നടന്‍ സോനു സൂദിന്റെ പേരില്‍ ക്ഷേത്രം
X
സിദ്ദിപേട്ട്: ബോളിവുഡ് നടന്‍ സോനു സൂദിന്റെ പേരില്‍ തെലങ്കാനയില്‍ ക്ഷേത്രം നിര്‍മിച്ചു. കൊവിഡ് കാലത്ത് അദ്ദേഹം നടത്തിയ സഹായ പ്രവര്‍ത്തനങ്ങള്‍ കാരണമാണ് സിദ്ദിപേട്ടില്‍ നാട്ടുകാര്‍ സോനു സൂദിന്റെ ബിംബം നിര്‍മിച്ച് ക്ഷേത്രം നിര്‍മിച്ചത്. ക്ഷേത്ര നിര്‍മാണത്തില്‍ ജില്ലാ അധികൃതരുടെ സഹായവും നാട്ടുകാര്‍ക്ക് ലഭിച്ചു. നടന്റെ വിഗ്രഹമുള്ള ക്ഷേത്രം ഞായറാഴ്ച ശില്പിയുടെയും നാട്ടുകാരുടെയും സാന്നിധ്യത്തില്‍ ഉദ്ഘാടനം ചെയ്തു.


കൊറോണ വൈറസ് പകര്‍ച്ച വ്യാധികള്‍ക്കിടയില്‍ സോനു സൂദ് പൊതുജനങ്ങള്‍ക്കായി ധാരാളം നല്ല പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നുണ്ടെന്ന് ജില്ലാ പരിഷത്ത് അംഗം ഗിരി കോണ്ടാല്‍ റെഡ്ഡി പറഞ്ഞു. 'അദ്ദേഹത്തിന്റെ സല്‍പ്രവൃത്തികള്‍ കാരണം ദൈവത്തിന്റെ സ്ഥാനം നേടിയതിനാല്‍, സോനു സൂദിനായി ഞങ്ങള്‍ ഒരു ക്ഷേത്രം പണിതു. അദ്ദേഹം ഞങ്ങള്‍ക്ക് ഒരു ദൈവമാണ്' റെഡ്ഡി പറഞ്ഞു. രാജ്യത്തെ 28 സംസ്ഥാനങ്ങളിലായി ആളുകളെ സൂദ് സഹായിച്ചിട്ടുണ്ടെന്ന് ക്ഷേത്രം നിര്‍മിച്ച സംഘടനയുടെ ഭാരവാഹിയായ രമേശ് കുമാര്‍ പറഞ്ഞു. 'പകര്‍ച്ചവ്യാധി മൂലം ലോക്ക്ഡൗണ്‍ മുടങ്ങയതുമുതല്‍ സോനു സൂദ് ആളുകളെ സഹായിക്കുന്ന രീതി ഇന്ത്യ മാത്രമല്ല, ലോകവും അംഗീകരിച്ചിട്ടുണ്ട്. അദ്ദേഹത്തിന് ഐക്യരാഷ്ട്രസഭയുടെ എസ്ഡിജി സ്‌പെഷ്യല്‍ ഹ്യൂമാനിറ്റേറിയന്‍ ആക്ഷന്‍ അവാര്‍ഡ് ലഭിച്ചു. അതിനാല്‍, ഞങ്ങളുടെ ഗ്രാമത്തിന് വേണ്ടി അദ്ദേഹത്തിന് ക്ഷേത്രം പണിയാന്‍ തീരുമാനിച്ചു. ദൈവങ്ങളെപ്പോലെ സോനു സൂദിനും പ്രാര്‍ത്ഥന നടത്തും', അദ്ദേഹം പറഞ്ഞു.




Next Story

RELATED STORIES

Share it