Latest News

'എഐഎഡിഎംകെ കര്‍ഷകരെ ഒറ്റിക്കൊടുക്കുന്നു'; കാര്‍ഷിക ബില്ലിനെതിരേ കമല്‍ഹാസ്സന്‍

എഐഎഡിഎംകെ കര്‍ഷകരെ ഒറ്റിക്കൊടുക്കുന്നു; കാര്‍ഷിക ബില്ലിനെതിരേ കമല്‍ഹാസ്സന്‍
X

ചെന്നൈ: കാര്‍ഷിക ബില്ലിനെതിരെ പ്രതികരിച്ച് നടനും രാഷ്ട്രീയപ്രവര്‍ത്തകനുമായ കമല്‍ഹാസ്സന്‍. കര്‍ഷകരെ ഒറ്റിക്കൊടുക്കാനാണ് സര്‍ക്കാര്‍ നീക്കമെന്നു സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള കരുത്ത് കര്‍ഷകര്‍ക്കുള്ള കാര്യം മറക്കരുതെന്നും അംഗീകരിക്കാനാകാത്ത നിയമഭേദഗതിയാണെന്നും കമല്‍ഹാസ്സന്‍ പ്രതികരിച്ചു.

മൂന്ന് വിവാദ കാര്‍ഷികബില്ലുകള്‍ സംസ്ഥാനത്തിന്റെ അധികാരങ്ങളില്‍ കൈകടത്തുന്നതാണ്. സംസ്ഥാനങ്ങളുടെ സ്വതന്ത്രമായ അധികാരങ്ങള്‍ക്ക് നേരെയുള്ള ആക്രമണമാണിത്. ഇത് ക്ഷാമത്തിലും വിലക്കയറ്റത്തിലും സംസ്ഥാനങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയാത്ത നിലയുണ്ടാക്കുമെന്ന് കമല്‍ഹാസന്‍ മുന്നറിയിപ്പ് നല്‍കി. കേന്ദ്ര അധികാരികളെ നയിക്കുന്ന ബിജെപിയുടെ സഖ്യകക്ഷിയാണ് എ.ഐ.എ.ഡി.എം.കെയെന്നും കമല്‍ഹാസന്‍ പറഞ്ഞു. 'പുതിയ കോര്‍പറേറ്റുകളായ ഭൂവുടമകളെ ഉണ്ടാക്കി കര്‍ഷക അടിമകളാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. അദ്ദേഹം പറഞ്ഞു

അതേസമയം കര്‍ഷക നിയമത്തിനെതിരെ ഡല്‍ഹിയിലും പഞ്ചാബിലും പ്രതിഷേധം കനക്കുകയാണ്. ഡല്‍ഹിയിലെ ഇന്ത്യാഗേറ്റിന് സമീപം പഞ്ചാബ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ട്രാക്റ്റര്‍ അഗ്നിക്കിരയാക്കി. പഞ്ചാബിലും ഹരിയാനയിലും കര്‍ഷക പ്രതിഷേധം ആളിപ്പടരുകയാണ്.




Next Story

RELATED STORIES

Share it