Latest News

അഹമ്മദാബാദ് സ്‌ഫോടനക്കേസ്: പ്രതികള്‍ക്ക് നിയമസഹായം പ്രഖ്യാപിച്ച ജമാഅത്ത് ഉലമ എ ഹിന്ദിനെതിരേ നടപടി ആവശ്യപ്പെട്ട് വിഎച്ച്പി

അഹമ്മദാബാദ് സ്‌ഫോടനക്കേസ്: പ്രതികള്‍ക്ക് നിയമസഹായം പ്രഖ്യാപിച്ച ജമാഅത്ത് ഉലമ എ ഹിന്ദിനെതിരേ നടപടി ആവശ്യപ്പെട്ട് വിഎച്ച്പി
X

ലഖ്‌നോ; അഹമ്മദാബാദ് സ്‌ഫോടനക്കേസില്‍ പ്രതികള്‍ക്ക് അനുകൂലമായി സംസാരിച്ച ജമാഅത്ത് ഉലമ എ ഹിന്ദിനെതിരേ നടപടി എടുക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത് ആവശ്യപ്പെട്ടു. അഹമ്മദാബാദ് സ്‌ഫോടനക്കേസില്‍ ശിക്ഷിക്കപ്പെട്ടവര്‍ത്ത് ജമാഅത്ത് നേതാവ് അര്‍ഷദ് മദിനി നിയമസഹായം ചെയ്യുമെന്ന് പ്രഖ്യാപിച്ചതിനോടുള്ള പ്രതികരണമായാണ് വിശ്വഹിന്ദു പരിഷത്തിന്റെ പ്രതികരണം.

അഹമ്മദാബാദ് സ്‌ഫോടനത്തില്‍ 38 പേര്‍ക്ക് വധശിക്ഷയും 11 പേര്‍ക്ക് ജീവപര്യന്തവും ശിക്ഷ വിധിച്ച കോടതി വിധി ചരിത്രപരമാണെന്ന് വിഎച്ച്പി വക്താവ് വിനോദ് ബന്‍സാല്‍ പറഞ്ഞു. എട്ട് പേര്‍ ഇപ്പോഴും ഒളിവിലാണ്.

2008 ജൂലൈ 26നു നടന്ന 22 സ്‌ഫോടനഭങ്ങളില്‍ 56 പേര്‍ മരിച്ചു. 200 പേര്‍ക്ക് പരിക്കുപറ്റി.

ദൃക്‌സാക്ഷികളില്ലാത്ത കേസില്‍ പ്രതികളെ പിടികൂടിയ പോലിസിനെ വിഎച്ച്പി നേതാവ് വിനോദ് ബന്‍സാല്‍ അഭിനന്ദിച്ചു. അന്വേഷണ സംഘവും ജഡ്ജിയും ഭീഷണിനേരിട്ടിരുന്നുവെന്നും ബന്‍സാല്‍ അവകാശപ്പെട്ടു.

'ഭീകരര്‍'ക്കുവേണ്ടി കോടതിയില്‍ ഹാജരാവില്ലെന്ന ശ്രീലങ്കന്‍ അഭിഭാഷകരുടെ മാതൃക ഇവിടെയും വേണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

അഹമ്മദാബാദ് സ്‌ഫോടനവുമായി ബന്ധപ്പെട്ട അന്വേഷണവും വിധിന്യായവും വസ്തുതാപരമായിരുന്നില്ലെന്ന വിമര്‍ശനം വ്യാപകമായി ഉയര്‍ന്നുവന്നിരുന്നു.

Next Story

RELATED STORIES

Share it