Latest News

വിജയ്ക്ക് പിന്നാലെ വിശാലും രാഷ്ട്രീയത്തിലേക്ക്; പാര്‍ട്ടി പ്രഖ്യാപനം ഉടനെന്നും സൂചന

വിജയ്ക്ക് പിന്നാലെ വിശാലും രാഷ്ട്രീയത്തിലേക്ക്; പാര്‍ട്ടി പ്രഖ്യാപനം ഉടനെന്നും സൂചന
X

ചെന്നൈ: തമിഴ് സൂപ്പര്‍സ്റ്റാര്‍ ദളപതി വിജയ്ക്ക് പിന്നാലെ നടന്‍ വിശാലും രാഷ്ട്രീയത്തിലേക്കെന്ന് അഭ്യൂഹം. രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം ഉടനെന്ന് സൂചന. 2026ലെ നിയമസഭാതിരഞ്ഞെടുപ്പാണ് ലക്ഷ്യമാക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. 2017ല്‍ ആര്‍ കെ നഗര്‍ ഉപതിരഞ്ഞെടുപ്പില്‍ വിശാല്‍ പത്രിക നല്‍കിയെങ്കിലും തള്ളിപ്പോയിരുന്നു. രാഷ്ട്രീയപാര്‍ട്ടി പ്രഖ്യാപനം വൈകാതെ ഉണ്ടാകുമെന്ന് സൂചിപ്പിച്ച് വിശാല്‍ രംഗത്തെത്തി. ജനങ്ങള്‍ക്ക് വേണ്ടി ശബ്ദം ഉയര്‍ത്താന്‍ മടിക്കില്ലെന്ന പരാമര്‍ശവുമായി വിശാല്‍ വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയിരുന്നു. സവിശേഷമായ തീരുമാനത്തിന് നിര്‍ബന്ധിതനായാല്‍ മടിക്കില്ല. ആരാധക കൂട്ടായ്മയിലൂടെയുള്ള ജനസേവനം തുടരുമെന്നും ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ രാഷ്ട്രീയനേട്ടം ലക്ഷ്യം വച്ചല്ലെന്നും വിശാല്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it