Latest News

ചാണകവും പപ്പടവും കഴിഞ്ഞു, ഇനി ചെളിയിലിരുത്തം: കൊവിഡിന് പുതിയ ചികില്‍സാ രീതിയുമായി ബിജെപി എംപി

ദേഹമാകെ ചെളി പുരട്ടുക, ചെളിയില്‍ ഇരുന്നുകൊണ്ട് ശംഖ് ഊതുക ഇതാണ് മുഖ്യമായത്

ചാണകവും പപ്പടവും കഴിഞ്ഞു, ഇനി ചെളിയിലിരുത്തം: കൊവിഡിന് പുതിയ ചികില്‍സാ രീതിയുമായി ബിജെപി എംപി
X

ജയ്പൂര്‍:കൊവിഡിനെ തുരത്താനുള്ള ബിജെപി നേതാക്കളുടെ മണ്ടന്‍ കണ്ടുപിടിത്തങ്ങള്‍ അവസാനിക്കുന്നില്ല. രാജസ്ഥാനില്‍ നിന്നുള്ള ബിജെപി എം.പി സുഖ്ബീര്‍സിംഗ് ജൗനാപുരിയാണ് പുതിയ കണ്ടുപിടുത്തവുമായി രംഗത്തെത്തിയിട്ടുള്ളത്. തന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ അപ് ലോഡ് ചെയ്ത വീഡിയോയിലൂടെയാണ് അദ്ദേഹം കൊവിഡിനെ പ്രതിരോധിക്കാനുള്ള മാര്‍ഗ്ഗം ലോകത്തിനു പഠിപ്പിച്ചു കൊടുക്കുന്നത്.

ദേഹമാകെ ചെളി പുരട്ടുക, ചെളിയില്‍ ഇരുന്നുകൊണ്ട് ശംഖ് ഊതുക ഇതാണ് മുഖ്യമായത്. ശംഖൂതി ചെളിയില്‍ ഇരിക്കുന്നത് പ്രതിരോധശേഷി വര്‍ധിപ്പിക്കുമെന്നാണ് ബിജെപി നേതാവ് പറയുന്നത്. ശംഖ് ഊതുന്നത് കരളും വൃക്കയും ശുദ്ധീകരിക്കാന്‍ സഹായിക്കുമെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും ശംഖൂതുന്നത് വലിയൊരു കാര്യമാണെന്നും എംപി അവകാശപ്പെടുന്നു. മുന്‍പ് 10-20 സെക്കന്റുകള്‍ ശംഖൂതിയിരുന്ന താനിപ്പോള്‍ ശംഖ് ഊതുന്നതിന്റെ സമയം ദീര്‍ഘിപ്പിച്ചിട്ടുണ്ട്. ഇപ്പോള്‍ ഒറ്റ ഊത്ത് രണ്ട് മിനുട്ട് വരെ നീണ്ടു നില്‍ക്കുന്നുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.

നേരത്തെ കോവിഡിനെ പ്രതിരോധിക്കാന്‍ കഴിവുള്ള പപ്പടം എന്ന പേരില്‍ കേന്ദ്രമന്ത്രി അര്‍ജുന്‍ റാം മേഘ് വാള്‍ ആണ് ''ഭാഭിജി പപ്പട'' വുമായി രംഗത്തെത്തിയത്. ഇത് ലോകവ്യാപകമായി തന്നെ പരിഹസിക്കപ്പെട്ടിരുന്നു. സ്ഥിരമായി 'ഭാഭിജി പപ്പടം കഴിച്ചിട്ടും കഴിഞ്ഞ ദിവസം അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ച വാര്‍ത്തയും പുറത്തുവന്നിരുന്നു.


Next Story

RELATED STORIES

Share it