Latest News

എഎഫ്‌സി ചാംപ്യന്‍സ് ലീഗ്; അല്‍ നസറിന് പരാജയം

എഎഫ്‌സി ചാംപ്യന്‍സ് ലീഗ്; അല്‍ നസറിന് പരാജയം
X

റിയാദ്: ഏഷ്യന്‍ ചാംപ്യന്‍സ് ലീഗില്‍ അല്‍ നസര്‍ ദുബായ് ടീമായ അല്‍ ഐനോട് പരാജയപ്പെട്ടു. ദുബായില്‍ നടന്ന ക്വാര്‍ട്ടര്‍ ഫൈനലിന്റെ ആദ്യ പാദ മത്സരത്തില്‍ എതിരല്ലാത്ത ഒരു ഗോളിനായിരുന്നു അല്‍ ഐന്റെ വിജയം. ക്രിസ്ത്യാനോ റൊണാള്‍ഡോ ഇറങ്ങിയിട്ടും വിജയിക്കാന്‍ അല്‍ നസറിന് ആയില്ല. അവരുടെ പ്രധാന സ്‌ട്രൈക്കര്‍മാരില്‍ ഒരാളായ ടലിസ്‌ക പരിക്ക് കാരണം കളിച്ചിരുന്നില്ല.

മത്സരത്തിന്റെ 44 മിനിറ്റില്‍ റഹീമിയാണ് അല്‍ ഐനു വേണ്ടി ഗോള്‍ നേടിയത്. അല്‍ നസറിന്റെ സെന്റര്‍ ബാക്ക് ലപോര്‍ടെ അവസാന നിമിഷം ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായത് രണ്ടാം പാദത്തില്‍ അവര്‍ക്ക് വലിയ നഷ്ടമാകും. മാര്‍ച്ച് 11ന് സൗദിയില്‍ വച്ചാണ് രണ്ടാം പാദ മല്‍സരം നടക്കുക.




Next Story

RELATED STORIES

Share it