Latest News

കെ കെ ശര്‍മ ജമ്മുകശ്മീര്‍ തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിതനായി

കെ കെ ശര്‍മ ജമ്മുകശ്മീര്‍ തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിതനായി
X

ശ്രീനഗര്‍: റിട്ട. ഐഎഎസ് ഉദ്യോഗസ്ഥന്‍ കെ.കെ. ശര്‍മയെ ജമ്മുകശ്മീര്‍ തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചു. ജമ്മുകാഷ്മീര്‍ ലഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹയുടെ ഉപദേശകനായിരുന്ന ശര്‍മ തല്‍സ്ഥാനം രാജിവച്ചതിനു ശേഷമാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിതനായത്.സര്‍ക്കാര്‍ വക്താവ് രോഹിത് കന്‍സാല്‍ ആണ് ഇക്കാര്യം അറിയിച്ചത്.

അരുണാചല്‍ പ്രദേശ്, ഗോവ, മിസോറം യൂണിയന്‍ ടെറിട്ടറീസ് (എജിഎംയുടി) കേഡറിലെ 1983 ബാച്ച് ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് (ഐഎഎസ്) ഉദ്യോഗസ്ഥനായ ശര്‍മ്മയെ കഴിഞ്ഞ നവംബറിലാണ് ലെഫ്റ്റനന്റ് ഗവര്‍ണറുടെ ഉപദേശകനായി ചുമതലയേറ്റത്. 30 വര്‍ഷത്തേ സേവന കാലയളവില്‍ ശര്‍മ ഡല്‍ഹി, ഗോവ ചീഫ് സെക്രട്ടറി ഉള്‍പ്പെടെ വിവിധ പദവികള്‍ വഹിച്ചു. വിരമിക്കുന്നതിന് മുമ്പ് മാനവ വിഭവശേഷി മന്ത്രാലയത്തില്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. ചണ്ഡിഗന്ധില്‍ അഡ്മിനിസ്‌ട്രേറ്ററുടെ ഉപദേശകനായും ശര്‍മ്മ പ്രവര്‍ത്തിച്ചിട്ടുണ്ട്.




Next Story

RELATED STORIES

Share it