Latest News

അഡ്വ.സാദിഖ് നടുത്തൊടി നിലമ്പൂരില്‍; പ്രചാരണം ആരംഭിച്ചു

അഡ്വ.സാദിഖ് നടുത്തൊടി നിലമ്പൂരില്‍; പ്രചാരണം ആരംഭിച്ചു
X

ഹമീദ് പരപ്പനങ്ങാടി

നിലമ്പൂര്‍: ഒരു പിടി മണ്ണിനും കൂരയ്ക്കും വേണ്ടി അടിയാളര്‍ പോരാടിയ വിപ്ലവമണ്ണില്‍ പുതിയൊരു പോര്‍മുഖം തുറന്ന് എസ്ഡിപിഐയുടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് തുടക്കമായി. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലെ പാര്‍ട്ടി സ്ഥാനാര്‍ഥിയായ അഡ്വ. സാദിഖ് നടുത്തൊടി മണ്ഡലത്തില്‍ എത്തി. രാവിലെ പതിനൊന്നിന് നൂറുകണക്കിന് പ്രവര്‍ത്തകര്‍ ചേര്‍ന്ന് അദ്ദേഹത്തെ പഴയ ബസ്റ്റാന്‍ഡ് പരിസരത്ത് സ്വീകരിച്ചു.


എസ്ഡിപിഐ നിലമ്പൂര്‍ മണ്ഡലം പ്രസിഡന്റ് മുജീബ് റഹ്മാന്‍ എടക്കര അദ്ദേഹത്തെ ഹാരമണിയിച്ചു സ്വീകരിച്ചു. സ്ത്രീകളും കുട്ടികളുമടക്കം നൂറ് കണക്കിന് പ്രവര്‍ത്തകര്‍ ബാന്‍ഡ് വാദ്യങ്ങളുടെ അകമ്പടിയോടെ അദ്ദേഹത്തെ സ്വീകരിക്കാന്‍ എത്തിയിരുന്നു. തുടര്‍ന്ന് നഗരത്തില്‍ പ്രകടനം നടത്തി. എസ്ഡിപിഐ. നേതാക്കളായ അന്‍വര്‍ പഴഞ്ഞി, ഉസ്മാന്‍ കരുളായി, മുസ്തഫ പാമങ്ങാന്‍, മുജീബ് എടക്കര, ബഷീര്‍ നിലമ്പൂര്‍ നേതൃത്വം നല്‍കി.

Next Story

RELATED STORIES

Share it