Latest News

അടൂര്‍ കോ-ഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്കിന്റെ ഇടപാടുകള്‍ നിര്‍ത്തിയത് മൂന്നുമാസത്തേയ്ക്ക് കൂടി നീട്ടി

നേരത്തെ 2020 മേയ് 09 വരെ നീട്ടിയിരുന്ന ഈ നടപടി മൂന്നുമാസം കൂടി ദീര്‍ഘിപ്പിച്ച് 2020 ഓഗസ്റ്റ് 09 വരെയാക്കി.

അടൂര്‍ കോ-ഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്കിന്റെ ഇടപാടുകള്‍ നിര്‍ത്തിയത് മൂന്നുമാസത്തേയ്ക്ക് കൂടി നീട്ടി
X

തിരുവനന്തപുരം: കേരളത്തിലെ അടൂരിലുള്ള കോ -ഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്ക് ലിമിറ്റഡിന്റെ ഇടപാടുകള്‍ നിര്‍ത്തിയ നടപടി മൂന്നു മാസത്തേയ്ക്കുകൂടി നീട്ടിയതായി റിസര്‍വ് ബാങ്ക് റീജിയണല്‍ ഡയറക്ടര്‍ അറിയിച്ചു. നേരത്തെ 2020 മേയ് 09 വരെ നീട്ടിയിരുന്ന ഈ നടപടി മൂന്നുമാസം കൂടി ദീര്‍ഘിപ്പിച്ച് 2020 ഓഗസ്റ്റ് 09 വരെയാക്കി. വകുപ്പ് 35എയോടൊപ്പംബി.ആര്‍ ആക്ട് (എ.എ.സി.എസ്)ലെ 56-ാം, വകുപ്പ്2018 നവംബര്‍ 2ലെ ഡി.സി.ബി.എസ് കോ-പി.സി.സി ഡി 4/12.26.004/201819 ലെയ നിര്‍ദ്ദേശപ്രകാരമാണ് അടൂര്‍ കോ-ഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്ക് ലിമിറ്റഡിന്റെ പ്രവര്‍ത്തനം 2018 നവംബര്‍ 9 മുതല്‍ ആറുമാസത്തേയ്ക്ക് നിര്‍ത്തിവച്ചിരുന്നു. 2019 നവംബര്‍ 5ലെ ഡി.ഓ.ആര്‍. സി.ഒ. എയ്ഡ്/നമ്പര്‍.ഡി-36/12.26.004/201920 നിര്‍ദ്ദേശപ്രകാരം 2020 മേയ് 9 വരെയാണ് ഇത് അവസാനത്തെ തവണ ദീര്‍ഘിപ്പിച്ചിരുന്നത്.

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഈ ബാങ്കിന്റെ സാമ്പത്തികനില പരിശോധിക്കുകയും പൊതുതാല്‍പര്യത്തിന്റെ അടിസ്ഥാനത്തില്‍ ഈ നിര്‍ദ്ദേശങ്ങള്‍ ദീര്‍ഘിപ്പിക്കേണ്ടതാണെന്ന് കണ്ടെത്തുകയും ചെയ്തു. അതിന്റെ അടിസ്ഥാനത്തില്‍ വകുപ്പ് 35 എയുടെ ഉപവകുപ്പ് (1) നും ഒപ്പം ബാങ്കിംഗ് റഗുലേഷന്‍ ആക്ട് 1949ന്റെ വകുപ്പ് 56നും കീഴില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിക്ഷിപ്തമായിരിക്കുന്ന അധികാരങ്ങളുടെ അടിസ്ഥാനത്തില്‍ 2020 ഏപ്രില്‍ 29ലെ ഡി.ഒ.ആര്‍. കോ .എയ്ഡ്/നമ്പര്‍. ഡി-79/12.26.004/201920ലെ നിര്‍ദ്ദേശപ്രകാരം, 2018 നവംബര്‍ 2ല്‍ അടൂര്‍ കോ-ഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്ക് ലിമിറ്റഡ്, അടൂറിന് നല്‍കിയ ഡി.സി.ബി.എസ്. കോ. പി.സി.സി. ഡി-4/12.26.004/201819 നിര്‍ദ്ദേശളുടെ കാലാവധി 2020 മേയ് 10 മുതല്‍ ഓഗസ്റ്റ് 09 വരെ മൂന്നു മാസത്തേയ്ക്കു കൂടി നീട്ടി. ഇത് പുനപരിശോധനയ്ക്ക് വിധേയമായിരിക്കുമെന്നും റിസര്‍വ് ബാങ്ക് റീജിയണല്‍ ഡയറക്ടര്‍ അറിയിച്ചു. കാലാകാലങ്ങളില്‍ പരിഷ്‌ക്കരിച്ച നിര്‍ദ്ദേശത്തിലെ മറ്റ് ഉപാധികള്‍ക്കും നിബന്ധനകള്‍ക്കും മാറ്റമുണ്ടാകില്ലെന്നും ആര്‍.ബി.ഐ വ്യക്തമാക്കി.

Next Story

RELATED STORIES

Share it