Latest News

നടി കോഴിക്കോട് ശാരദ അന്തരിച്ചു

നടി കോഴിക്കോട് ശാരദ അന്തരിച്ചു
X

കോഴിക്കോട്: പ്രശസ്ത നാടക, സിനിമ, സീരിയല്‍ നടി കോഴിക്കോട് ശാരദ അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്നു. കോഴിക്കോട് സ്വദേശിനിയാണ്.

നാല്‍ക്കവല, അനുബന്ധം, അന്യരുടെ ഭൂമി, ഉല്‍സവപ്പിറ്റേന്ന്, സല്ലാപം, നന്ദനം, യുഗപുരുഷന്‍, കുട്ടിസ്രാങ്ക് തുടങ്ങി പ്രശസ്തവും അല്ലാത്തതുമായ എണ്‍പതോളം ചിത്രങ്ങളില്‍ അഭിനയിച്ചു. സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.

1979ല്‍ പുറത്തിറങ്ങിയ അങ്കക്കുറിയാണ് ആദ്യ ചിത്രം.

Next Story

RELATED STORIES

Share it