Latest News

നടിയെ ആക്രമിച്ച കേസ്: വിചാരണ നിര്‍ത്തിവയ്ക്കണമെന്ന ഹരജി ഇന്ന് കോടതിയില്‍

നടിയെ ആക്രമിച്ച കേസ്: വിചാരണ നിര്‍ത്തിവയ്ക്കണമെന്ന ഹരജി ഇന്ന് കോടതിയില്‍
X

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ നിര്‍ത്തിവയ്ക്കണമെന്ന അന്വേഷണ സംഘത്തിന്റെ ഹരജി ഇന്ന് കോടതി പരിഗണിക്കും. പുതിയ തെളിവുകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ അതുകൂടി ഉല്‍പ്പെടുത്തി ദിലീപിനും കൂട്ടാളികള്‍ക്കുമെതിരേ കുറ്റപത്രം തയ്യാറാക്കാനാണ് അന്വേഷണസംഘം കോടതിയെ സമീപിക്കുന്നത്.

സംവിധായകന്‍ ബാലചന്ദ്രകുമാറാണ് ദിലീപിനെതിരേ രംഗത്തുവന്നിരിക്കുന്നത്. നടിയെ ആക്രമിക്കുന്ന രംഗങ്ങളടങ്ങിയ വീഡിയോ ദിലീപ് കണ്ടത് തന്റെ സാന്നിധ്യത്തിലാണെന്നായിരുന്നു സംവിധായകന്റെ വെളിപ്പെടുത്തല്‍. ഇത് കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്താനാണ് അന്വേഷണ സംഘത്തിന്റെ ഉദ്ദേശ്യം.

Next Story

RELATED STORIES

Share it