Latest News

കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടന്‍ മണികണ്ഠ രാജന്‍

കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടന്‍ മണികണ്ഠ രാജന്‍
X
കോഴിക്കോട്: കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടന്‍ മണികണ്ഠ രാജന്‍. 'മണ്ണിനോടൊപ്പം, മണ്ണിന്റെ മക്കളോടൊപ്പം., കര്‍ഷകസമരം വിജയിക്കട്ടെ. കര്‍ഷകര്‍ക്ക് അവരുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ സാധിക്കട്ടെ', മണികണ്ഠന്‍ പറഞ്ഞു. കര്‍ഷകനെക്കുറിച്ചുള്ള കുരീപ്പുഴ ശ്രീകുമാറിന്റെ പ്രശസ്ത കവിത 'കീഴാളന്‍' ചൊല്ലിക്കൊണ്ടാണ് മണികണ്ഠന്‍ നിലപാട് പ്രഖ്യാപിച്ചത്.


നേരത്തെ നടന്‍ സലീം കുമാര്‍ കര്‍ഷക സമരത്തെ അനുകൂലിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. പ്രമുഖ മലയാള സിനിമാ താരങ്ങള്‍ നിശബ്ദത തുടരുമ്പോഴാണ് സലീം കുമാര്‍ സധൈര്യം നിലപാട് വ്യക്തമാക്കിയത്. സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാനും കര്‍ഷക സമരത്തെ അനുകൂലിച്ച് രംഗത്തുവന്നിട്ടുണ്ട്. നടന്‍മാരായ ഹരീഷ് പേരടി, ജൂഡ് ആന്റണി ജോസഫ്, ഇര്‍ഷാദ് എന്നിവരും കര്‍ഷകര്‍ക്കൊപ്പമാണ് തങ്ങളെന്ന് പ്രഖ്യാപിച്ചവരാണ്. തമിഴ് സിനിമാലോകത്തുനിന്നും ജി വി പ്രകാശ് കുമാര്‍, വെട്രി മാരന്‍, പാ രഞ്ജിത്ത് തുടങ്ങിയവര്‍ കര്‍ഷകര്‍ക്കൊപ്പമാണ് എന്ന് വ്യക്തമാക്കിയിട്ടുണ്ട്.


അതേസമയം നടന്‍മാരായ ഉണ്ണി മുകുന്ദന്‍, കൃഷ്ണകുമാര്‍, സന്തോഷ് പണ്ഡിറ്റ് എന്നിവര്‍ വിഷയത്തില്‍ പോപ് താരം റിഹാന ഉള്‍പ്പെടെയുള്ള വിദേശ സെലിബ്രിറ്റികളുടെ അഭിപ്രായ പ്രകടനത്തെ എതിര്‍ക്കുകയോ അതിനെ എതിര്‍ത്തവരെ അനുകൂലിക്കുകയോ ചെയ്ത് ബിജെപി അനുകൂല നിലപാട് പുറത്തുകാണിച്ചിട്ടുണ്ട്.




Next Story

RELATED STORIES

Share it