നടന്‍ ജോയ് മാത്യുവിന്റെ അമ്മ എസ്‌തേര്‍ മാത്യു അന്തരിച്ചു
മലാപ്പറമ്പ് ഫ്‌ലോറിക്കല്‍ ഹില്‍സിലെ മകന്‍ കുരിയന്‍സ് മാത്യുവിന്റെ പുലിക്കോട്ടില്‍ വീട്ടിലായിരുന്നു അന്ത്യം. സിവില്‍സ്‌റ്റേഷന് സമീപത്തെ മധുരവനം മാതൃബന്ധു വിദ്യാശാലയിലെ അധ്യാപികയായിരുന്നു.
കോഴിക്കോട്: നടനും ചലച്ചിത്ര സംവിധായകനും എഴുത്തുകാരനുമായ ജോയ് മാത്യുവിന്റെ അമ്മ എസ്‌തേര്‍ മാത്യു(91) അന്തരിച്ചു. മലാപ്പറമ്പ് ഫ്‌ലോറിക്കല്‍ ഹില്‍സിലെ മകന്‍ കുരിയന്‍സ് മാത്യുവിന്റെ പുലിക്കോട്ടില്‍ വീട്ടിലായിരുന്നു അന്ത്യം. സിവില്‍സ്‌റ്റേഷന് സമീപത്തെ മധുരവനം മാതൃബന്ധു വിദ്യാശാലയിലെ അധ്യാപികയായിരുന്നു. കോഴിക്കോട്ട് ഇന്ത്യാ ടയേഴ്‌സ് ഉടമ പരേതനായ പുലിക്കോട്ടില്‍ മാത്യുവിന്റെ ഭാര്യയും ചാലിശേരി പുത്തൂര്‍ മാരാമത്ത് കുടുംബാംഗവുമാണ്. മറ്റു മക്കള്‍: ഏമി മാത്യു (റിട്ട. പ്രഫസര്‍, മടപ്പള്ളി കോളജ്), സ്വീറ്റി മാത്യു (ലൈബ്രേറിയന്‍ എന്‍ഐടി ,കോഴിക്കോട്), ജോണ്‍സ് മാത്യു (ശില്‍പി, ചിത്രകാരന്‍), കുര്യന്‍സ് മാത്യു (വൈകോണ്‍ എക്‌സ്‌പോട്‌സ്). മരുമക്കള്‍: പ്രഫ. കെ പാപ്പുട്ടി മാസ്റ്റര്‍ (മുന്‍ പ്രസിഡന്റ്, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്), സരിത ജോയ് മാത്യു (പ്രൊഡ്യൂസര്‍, അബ്ര ഫിലീസ്, ഓമന കുര്യന്‍സ് (നെക്സ്റ്റ് സ്‌റ്റേ ഹോസ്പിറ്റാലിറ്റി). സംസ്‌കാരം ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടിന് കോഴിക്കോട് വെസ്റ്റ്ഹില്‍ ശ്മശാനത്തില്‍.
RELATED STORIES
അമിത് ഷാ ഗുണ്ടയും റൗഡിയുമാണെന്ന് യതീന്ദ്ര സിദ്ധരാമയ്യ
29 March 2024 7:14 AM GMTകെജ് രിവാളിന്റെ അറസ്റ്റില്‍ പ്രതികരണവുമായി യു എന്‍; രാഷ്ട്രീയ...
29 March 2024 6:32 AM GMTപേരാമ്പ്ര അനു കൊലപാതകം; പ്രതി മുജീബ് റഹ്മാന്റെ ഭാര്യ റൗഫീന അറസ്റ്റില്‍
29 March 2024 6:25 AM GMTഎയര്‍ ഇന്ത്യ അഴിമതിക്കേസില്‍ പ്രഫുല്‍ പട്ടേലിന് ക്ലീന്‍ ചിറ്റ് നല്കി...
29 March 2024 6:22 AM GMTപാസഞ്ചര്‍ ടാക്സി 300 അടി താഴ്ചയിലേക്ക് വീണ് 10 മരണം; സംഭവം ജമ്മു...
29 March 2024 6:18 AM GMTഅരലക്ഷം കടന്ന് സ്വര്‍ണവില കുതിക്കുന്നു; പവന് 50,400 രൂപ
29 March 2024 6:17 AM GMT