- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നടന്‍ ജോജു വര്‍ഗീസിന്റേത് ജനകീയ സമരത്തെ അട്ടിമറിക്കാനുള്ള നാടകം; ദേശീയപാത ഉപരോധം മുന്‍കൂട്ടി പ്രഖ്യാപിച്ചതെന്നും കോണ്‍ഗ്രസ്

എറണാകുളം; എറണാകുളം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ദേശീയപാത ഉപരോധം ഒറ്റ ദിവസം കൊണ്ട് നടത്തിയ സമരമല്ല. ഒരാഴ്ച മുന്‍പ് പ്രഖ്യാപിക്കുകയും പൊലിസ് ഉള്‍പ്പടെയുള്ള അധികാരികളെ കൃത്യമായി അറിയിച്ചതിനു ശേഷം നടത്തിയ സമരമാണെന്നും എറണാകുളം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്.
സമരത്തെ തുടര്‍ന്ന് പൊലിസ് വാഹന ഗതാഗതം മറ്റു വഴികളിലൂടെ നിയന്ത്രിച്ചിരുന്നു. ഒന്നിലേറെ തവണ പത്രവാര്‍ത്തകളിലൂടെ സമരത്തെ കുറിച്ച് ജനങ്ങളുമായി ആശയ വിനിമയം നടത്താന്‍ ഡിസിസി മുന്‍കൈ എടുത്തതാണ്. സമരത്തില്‍ ആംബുലന്‍സ് അടക്കമുള്ള സര്‍വീസുകള്‍ക്ക് ബുദ്ധിമുട്ട് അനുഭവിക്കാതിരിക്കാന്‍ ശ്രദ്ധിച്ചു എന്ന് മാത്രമല്ല മാധ്യമങ്ങളില്‍ കാണുന്നത് പോലെ മണിക്കൂറുകളുടെ കഥകള്‍ക്ക് അപ്പുറം 30 മിനുട്ട് മാത്രമാണ് സമരം അരങ്ങേറിയതെന്നും അദ്ദേഹം അറിയിച്ചു.
നടന്‍ ജോജു ജോര്‍ജിന്റെ നേതൃത്വത്തില്‍ നടന്ന സംഭവങ്ങള്‍ ജനകീയമായ ഒരു സമരത്തെ അട്ടിമറിക്കാന്‍ വേണ്ടി നടത്തിയ കരുതിക്കൂട്ടിയുള്ള നാടകം മാത്രമാണ്. മഹിളാ കോണ്‍ഗ്രസ് നേതാക്കളോട് ജോജു നടത്തിയ മര്യാദ കെട്ട പെരുമാറ്റം മൂലമാണ് ജോജു ജോര്‍ജിനെതിരെ പ്രവര്‍ത്തകര്‍ തിരിഞ്ഞത്. അവരുടെ അടുത്തേക്ക് ആക്രോശിച്ചു കൊണ്ട് വരികയും മോശം വാക്കുകള്‍ ഉപയോഗിച്ച് കൊണ്ട് പ്രവര്‍ത്തകരെ പിടിച്ച് തള്ളുകയുമാണ് സംഭവിച്ചത്. ഇത് അംഗീകരിക്കാനാവില്ല. മാന്യതയുടെ സകല അതിര്‍വരമ്പുകളും ലംഘിച്ചു കൊണ്ട്, സ്വന്തം ഉത്തരവാദിത്തം മറന്ന് ഒരു സമരത്തെ തകര്‍ക്കാനും ഒരു രാഷ്ട്രീയ പ്രസ്ഥാനത്തെ സമൂഹത്തില്‍ താറടിച്ചു കാണിക്കാനുമുള്ള ജോജുവിന്റെ ശ്രമത്തിനെതിരെ പ്രതിഷേധിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















