- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കേസില്‍ സിബിഐ അന്വേഷണം; ദിലീപിന്റെ ഹരജി ഇന്ന് പരിഗണിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹരജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഇന്ന് പരിഗണിക്കും. നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസിലാണ് ദിലീപ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്.നേരത്തെ ഇതേ ആവശ്യം ഉന്നയിച്ച് ദിലീപ് നല്‍കിയ ഹരജി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തള്ളിയിരുന്നു. തുടര്‍ന്ന് ദിലീപ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെ ഇതേ ആവശ്യവുമായി സമീപിച്ചു.
കേസില്‍ തന്നെ പോലിസ് കുടുക്കിയതാണ്. അന്വേഷണം ശരിയായ രീതിയിലല്ല നടന്നതെന്നും ദിലീപ് ആരോപിച്ചു. പോലിസിന്റെ അന്വേഷണം ദുരുദ്ദേശ്യപരമാണെന്നും നേരത്തെ തയ്യാറാക്കിയ തിരക്കഥ അനുസരിച്ചാണ് അന്വേഷണം നടത്തിയതെന്നും ദിലീപ് ഹരജിയില്‍ ആരോപിക്കുന്നു.അതേസമയം, വിചാരണ വൈകിപ്പിക്കാനാണ് ദിലീപ് സിബിഐ അന്വേഷണം ആവശ്യപ്പെടുന്നതെന്ന് പ്രോസിക്യൂഷന്‍ കോടതിയെ ധരിപ്പിച്ചിരുന്നു. ആറ് മാസത്തിനുള്ളില്‍ കേസിന്റെ വിചാരണ പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.എറണാകുളത്തെ പ്രത്യേക സിബിഐ കോടതിയിലാണ് വിചാരണ നടക്കുന്നത്.
RELATED STORIES
കൊല്ലത്ത് വീണ്ടും മഞ്ഞപ്പിത്തം ബാധിച്ച് മരണം; ചികില്‍സയിലിരുന്ന 15കാരി ...
18 May 2025 6:09 PM GMTട്രംപിന്റെ ഭാര്യ മെലാനിയയുടെ പ്രതിമ മോഷണം പോയി
18 May 2025 5:55 PM GMTമുസഫര്‍ നഗര്‍ കലാപത്തില്‍ വീടുകള്‍ കത്തിച്ച 11 പേരെയും വെറുതെവിട്ടു
18 May 2025 4:48 PM GMTദുബൈ ഇന്ത്യന്‍ സ്കൂളില്‍ ആദ്യ മൊബൈല്‍ ഡെന്റല്‍ ക്ലിനിക്കിന് തുടക്കം
18 May 2025 4:15 PM GMTവിപിഎന്‍ ഉപയോഗിക്കുന്നവരെ അറസ്റ്റ് ചെയ്ത് കശ്മീരിലെ ദോഡ പോലിസ്
18 May 2025 4:04 PM GMTപശുക്കടത്ത് ആരോപിച്ച് യുവാവിനെ പോലിസ് വെടിവച്ചു കൊന്നു
18 May 2025 3:38 PM GMT