Latest News

നടന്‍ ദേവന്‍, മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ കെ വി ബാലകൃഷ്ണന്‍ എന്നിവരും ബിജെപിയിലേക്ക്

നടന്‍ ദേവന്‍, മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ കെ വി ബാലകൃഷ്ണന്‍ എന്നിവരും ബിജെപിയിലേക്ക്
X

തിരുവനന്തപുരം: നടന്‍ ദേവന്‍, മുന്‍ എഎഎസ് ഉദ്യോഗസ്ഥന്‍ കെ വി ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സാന്നിധ്യത്തില്‍ ബിജെപിയില്‍ ചേര്‍ന്നു. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ നയിക്കുന്ന വിജയയാത്രയുടെ തിരുവനന്തപുരത്തു നടക്കുന്ന സമാപനസമ്മേളനത്തില്‍ വച്ചാണ് മൂവരുടെയും ബിജെപി പ്രവേശം. ഇവര്‍ക്കു പുറമെ ഇ ശ്രീധരനും സമ്മേളനത്തില്‍ പങ്കെടുത്തു.

ബിജെപിക്കു മാത്രമേ കേരളത്തെ രക്ഷിക്കാനാവൂ എന്നും കേരളത്തിലെ ജനങ്ങള്‍ ഒരു മാറ്റം ആഗ്രഹിക്കുന്നുവെന്നും സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു.

നടന്‍ ദേവന്‍ നേതൃത്വം നല്‍കുന്ന പീപ്പിള്‍സ് പാര്‍ട്ടിയെ ബിജെപിയില്‍ ലയിപ്പിച്ച ശേഷമാണ് ദേവന്‍ സംഘടനയിലേത്തിയിരിക്കുന്നത്. താന്‍ കുഞ്ഞിനെ പോറ്റുന്നപോലെ വളര്‍ത്തിയെടുത്ത പാര്‍ട്ടിയുമായാണ് ബിജെപിയിലെത്തിയതെന്ന് ദേവന്‍ പറഞ്ഞു. സംവിധായകന്‍ വിനു കിരിയത്തും മുന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷനും പന്തളം ഗ്രാമപഞ്ചായത്ത് മുന്‍ അധ്യക്ഷനുമായ പന്തളം പ്രഭാകരനും ബിജെപിയില്‍ ചേര്‍ന്നിട്ടുണ്ട്.

തിരുവനന്തപുരം, ആലപ്പുഴ ജില്ലാ കലക്ടറായിരുന്നയാളാണ് കെ വി ബാലകൃഷ്ണന്‍.

Next Story

RELATED STORIES

Share it