Latest News

ഫാ. സ്റ്റാന്‍ സ്വാമിയുടെ തടവറമരണം ജനാധിപത്യത്തിന്റെ കൊലപാതകം; എസ്ഡിപിഐ ഏജീസ് ഓഫിസ് മാര്‍ച്ച് നടത്തി

ആക്ടിവിസ്റ്റുകള്‍ക്കെതിരെ കള്ളക്കേസ് ചുമത്തുന്നതിനും മനുഷ്യാവകാശ ലംഘനങ്ങള്‍ക്കുമെതിരെയാണ് എസ്ഡിപിഐ പ്രതിഷേധിച്ചത്. സംസ്ഥാനത്ത് 1000 കേന്ദ്രങ്ങളില്‍ ഇന്ന് പാര്‍ട്ടി പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും.

ഫാ. സ്റ്റാന്‍ സ്വാമിയുടെ തടവറമരണം ജനാധിപത്യത്തിന്റെ കൊലപാതകം; എസ്ഡിപിഐ ഏജീസ് ഓഫിസ് മാര്‍ച്ച് നടത്തി
X

തിരുവനന്തപുരം: ആക്ടിവിസ്റ്റുകള്‍ക്കെതിരെ കള്ളക്കേസ് ചുമത്തുന്നതിനും മനുഷ്യാവകാശ ലംഘനങ്ങള്‍ക്കുമെതിരെ എസ്ഡിപിഐ തിരുവനന്തപുരം ഏജീസ് ഓഫിസ് മാര്‍ച്ച് നടത്തി. മാര്‍ച്ച് പാര്‍ട്ടി ജില്ല ജനറല്‍ സെക്രട്ടറി അഷ്‌റഫ് പ്രാവച്ചമ്പലം ഉദ്ഘാടനം ചെയ്തു. മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറി ഷബീര്‍ ആസാദ് മുഖ്യപ്രഭാഷണം നടത്തി.

ഫാദര്‍ സ്റ്റാന്‍ സ്വാമിയുടെ തടവറ മരണം ജനാധിപത്യത്തിന്റെ കൊലപാതകമാണ്. സ്റ്റാന്‍ സ്വാമി ഭരണകൂട ഭീകരതയുടെ ഇരയാണ്. ഇത് കസ്റ്റഡി മരണമല്ല, സര്‍ക്കാരും നിയമസംവിധാനങ്ങളും ചേര്‍ന്ന് നടത്തിയ കൊലപാതകമാണ്. ഭീമകൊറഗാവ് കേസില്‍ ജയിലിലടച്ചിട്ടുള്ള മുഴുവന്‍ പൗരാവകാശ പ്രവര്‍ത്തകരെയും ഉടന്‍ വിട്ടയക്കണമെന്നും ഷബീര്‍ ആസാദ് ആവശ്യപ്പെട്ടു.

ജില്ലാ കമ്മറ്റിയംഗം മഹ്ഷൂഖ് വള്ളക്കടവ്, തിരുവനന്തപുരം മണ്ഡലം പ്രസിഡന്റ് സജീവ് പുന്തൂറ, ബാദുഷ, അമീര്‍, വള്ളക്കടവ് യാസീന്‍, സിദ്ദീഖ് എന്നിവര്‍ സംബന്ധിച്ചു.

എസ്ഡിപിഐ ദേശവ്യാപക പ്രതിഷേധത്തിന്റെ ഭാഗമായിരുന്നു തിരുവന്തപുരത്തെ പ്രതിഷേധവും. സംസ്ഥാനത്ത് 1000 കേന്ദ്രങ്ങളില്‍ ഇന്ന് എസ്ഡിപിഐ പ്രതിഷേധ പരിപാടികള്‍ നടക്കും.

Next Story

RELATED STORIES

Share it