വിദേശത്തു നിന്നുള്ള തൊഴില്‍ ആനുകൂല്യം ലഭിക്കാന്‍ നടപടി
തിരുവനന്തപുരം: കൊവിഡ് കാലത്ത് വിദേശത്തു നിന്നും മടങ്ങി വന്ന പലര്‍ക്കും അര്‍ഹമായ ആനുകൂല്യങ്ങള്‍ അവര്‍ ജോലി ചെയ്തിരുന്ന സ്ഥാപനങ്ങളില്‍ നിന്നും ലഭ്യമാക്കാന്‍ നോര്‍ക്ക വഴി സഹായം.
ആനുകൂല്യം ലഭിക്കാനുള്ളവര്‍ വിശദമായ അപേക്ഷയോടൊപ്പം പാസ്‌പോര്‍ട്ടിന്റെ കോപ്പി വിദേശ തൊഴില്‍ ദാതാവിന്റെ വിലാസവും ഫോണ്‍ നമ്പരും അപേക്ഷകന്റെ നാട്ടിലെ വിലാസവും ഫോണ്‍ നമ്പരും സഹിതം addlsec.norka@kerala.gov.in എന്ന ഈ മെയിലില്‍ അയക്കണം.
ആനുകൂല്യങ്ങള്‍ ലഭ്യമാക്കാന്‍ നോര്‍ക്ക വകുപ്പ് വിവിധ വിദേശ രാജ്യങ്ങളിലെ ഇന്ത്യന്‍ എമ്പസി വഴി പരിശ്രമിക്കുന്നുണ്ട്. കോവിഡ് മഹാമാരി കാരണം വിദേശത്തു നിന്നും തൊഴില്‍ നഷ്ടപ്പെട്ടു മടങ്ങിയെത്തിയവരെ സഹായിക്കുമെന്ന് മുഖ്യമന്ത്രിയുടെ പത്തിന പരിപാടി പ്രകാരം പ്രഖ്യാപിച്ചിരുന്നു.
ആനുകൂല്യം ലഭിക്കേണ്ടവര്‍ സംസ്ഥാനത്ത് സര്‍ക്കാര്‍ രേഖകള്‍ക്ക് അപേക്ഷിച്ചാല്‍ 15 ദിവസത്തിനകം അവ നല്‍കാനും ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ നിയമപരമായ നടപടിക്രമങ്ങള്‍ പാലിച്ച് വിജ്ഞാപനം ചെയ്യേണ്ട കാലയളവുണ്ടെങ്കില്‍ അത് ഇതില്‍ ഉള്‍പ്പെടില്ല.കൂടുതല്‍ വിവരം നോര്‍ക്ക റൂട്‌സിന്റെ ടോള്‍ ഫ്രീ നമ്പറായ 1800 425 3939(ഇന്ത്യയില്‍ നിന്നും), 00918802012345 (വിദേശത്തു നിന്നും) (മിസ്ഡ് കാള്‍ സേവനം) നമ്പറുകളില്‍ ലഭിക്കും.
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT