Latest News

പഞ്ചായത്തില്‍ സംരംഭങ്ങള്‍ കൊണ്ടുവരാന്‍ നടപടി; 1,175 പ്രൊഫഷണല്‍ ഇന്റേണുകളെ ഉടന്‍ നിയമിക്കും

പഞ്ചായത്തില്‍ സംരംഭങ്ങള്‍ കൊണ്ടുവരാന്‍ നടപടി; 1,175 പ്രൊഫഷണല്‍ ഇന്റേണുകളെ ഉടന്‍ നിയമിക്കും
X

തിരുവനന്തപുരം: പ്രൊഫഷണല്‍ ഇന്റേണുകള്‍ വഴി ഓരോ പഞ്ചായത്തിലും കൂടുതല്‍ സംരംഭങ്ങള്‍ കൊണ്ടുവരാന്‍ കഴിയുമെന്ന് മന്ത്രി പി. രാജീവ്. ടാര്‍ഗറ്റ് അടിസ്ഥാനമാക്കിയുള്ള പ്രവര്‍ത്തനമായതിനാല്‍ പഞ്ചായത്തുകളും അതുവഴി സംസ്ഥാനം മുഴുവനായും സംരംഭങ്ങള്‍ ഉയരും. ഒരു വര്‍ഷത്തിനുള്ളില്‍ ഒരു ലക്ഷം സംരംഭങ്ങള്‍ തുടങ്ങുന്നതിന്റെ ഭാഗമായുള്ള പ്രചാരണ വീഡിയോകള്‍ പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

പ്രൊഫഷണല്‍ ഇന്റേണ്‍ തസ്തികയില്‍ 1175 പേരെ നിയമിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. അടുത്ത ദിവസങ്ങളില്‍ തന്നെ ഇവര്‍ വിവിധ പഞ്ചായത്തുകളില്‍ പ്രവര്‍ത്തനം തുടങ്ങും. ഒരു മാസം 12 സംരംഭങ്ങള്‍ക്ക് അനുമതി നല്‍കണമെന്നത് നിര്‍ബന്ധമാണ്. അതുകൊണ്ട് നിബന്ധനകള്‍ പാലിക്കുന്ന സംരംഭകര്‍ക്ക് അനുമതി നിഷേധിക്കുന്ന അവസ്ഥയുണ്ടാകില്ല.

വീടുകളില്‍ തന്നെ സൗകര്യമനുസരിച്ചു ചെറു സംരംഭങ്ങള്‍ ആരംഭിക്കാന്‍ സാധിക്കുന്ന തരത്തില്‍ നിയമത്തില്‍ മാറ്റം വരുത്താന്‍ ശ്രമിക്കുമെന്ന് മന്ത്രി പറഞ്ഞു. ഓരോ പഞ്ചായത്ത് ഓഫിസുകള്‍ക്ക് സമീപവും 'മെയിഡ് ഇന്‍ കേരള' എന്ന പേരില്‍ കേരളത്തില്‍ ഉദ്പാദിപ്പിച്ച ഉത്പന്നങ്ങള്‍ വിറ്റഴിക്കുന്നതിനുള്ള കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതും ആലോചനയിലുണ്ടെന്നു മന്ത്രി കൂട്ടിച്ചേര്‍ത്തു.

2,02,223 സംരംഭക വര്‍ഷത്തില്‍ നടപ്പാക്കേണ്ട പദ്ധതികള്‍ ചര്‍ച്ച ചെയ്യുന്നതിനുള്ള യോഗങ്ങളും ശില്പശാലകളും പഞ്ചായത്തടിസ്ഥാനത്തില്‍ നടക്കുകയാണ്. ആറ് ജില്ലകളില്‍ പൂര്‍ത്തിയായി. ബാക്കിയുള്ള ജില്ലകളില്‍ ഈ മാസം തന്നെ യോഗം നടക്കും.

സംരംഭങ്ങള്‍ തുടങ്ങുന്നതുമായി ബന്ധപ്പെട്ട് ആളുകളെ ബോധവത്ക്കരിക്കുന്നതിനായി ആകെ അഞ്ച് പ്രചാരണ വീഡിയോകളാണ് തയ്യാറാക്കിയിട്ടുള്ളത്. സംരംഭം തുടങ്ങുന്നതുമായി ബന്ധപ്പെട്ട വിവിധ വശങ്ങള്‍ പരാമര്‍ശിക്കുന്നതാണ് ഓരോ വീഡിയോയും. വ്യവസായ വകുപ്പിന്റെ ന്യൂസ് ലെറ്ററും ചടങ്ങില്‍ പ്രകാശനം ചെയ്തു.

Next Story

RELATED STORIES

Share it