പേന മോഷ്ടിച്ചെന്ന് ആരോപണം; മൂന്നാം ക്ലാസ് വിദ്യാർത്ഥിക്ക് ക്രൂരമർദനം
ബെംഗളൂരു: പേന മോഷ്ടിച്ചെന്നാരോപിച്ച് മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിക്കെതിരെ ക്രൂര മര്‍ദനം. കര്‍ണാടകയിലെ റായ്ച്ചൂരിലാണ് സംഭവം. വിദ്യാര്‍ത്ഥിയെ വിറക് ഉപയോഗിച്ച് മര്‍ദിച്ചെന്നും മൂന്ന് ദിവസം മുറിയില്‍ പൂട്ടിയിട്ട് പീഡിപ്പിച്ചെന്നും കുടുംബം ആരോപിച്ചു. റായ്ച്ചൂരിലെ രാമകൃഷ്ണ ആശ്രമത്തില്‍ താമസിച്ചിരുന്ന തരുണ്‍ കുമാറിന് നേരെയാണ് അതിക്രമമുണ്ടായത്. ആശ്രമത്തിന്റെ ചുമതലക്കാരനായ വേണുഗോപാലിനും സഹായികള്‍ക്കുമെതിരെ പോലിസ് കേസെടുത്തിട്ടുണ്ട്.
പ്രതികള്‍ വിറക് കൊണ്ടും ബാറ്റ് കൊണ്ടും അടിച്ചതായും ശരീരത്തില്‍ മുറിവുണ്ടാക്കിയതായും വിദ്യാര്‍ത്ഥി പറഞ്ഞു. യഗ്ദീറിലെ റെയില്‍വെ സ്റ്റേഷനില്‍ ഭിക്ഷ യാചിക്കാന്‍ കൊണ്ടു പോയതായും കുട്ടി ആരോപിച്ചു. വിദ്യാര്‍ത്ഥി ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. സാമ്പത്തിക സ്ഥിതി മോശമായതിനെ തുടര്‍ന്നാണ് കുട്ടിയെ ആശ്രമത്തില്‍ താമസിപ്പിച്ചതെന്നാണ് വീട്ടുകാരുടെ വാദം. കളിക്കുന്നതിനിടയില്‍ പേന മോഷ്ടിച്ചെന്ന് സഹപാഠികളാണ് ആശ്രമം അധികൃതരോട് പരാതിപ്പെട്ടത്.
RELATED STORIES
അമേരിക്കയിൽ വാഹനാപകടത്തെ തുടർന്ന് ചികിൽസയിലായിരുന്ന മലയാളി ദമ്പതികൾ...
14 Sep 2024 1:07 AM GMTസൂപ്പര്‍ ലീഗ് കേരള; കണ്ണൂര്‍ വാരിയേഴ്സും ഫോഴ്സാ കൊച്ചിയും...
13 Sep 2024 6:52 PM GMTഐഎസ്എല്ലിന് തുടക്കം; മോഹന്‍ ബഗാനെ കുരുക്കി മുംബൈ സിറ്റി തുടങ്ങി
13 Sep 2024 6:44 PM GMTകേരളാ ക്രിക്കറ്റ് ലീഗ്; തൃശൂര്‍ ടൈറ്റന്‍സിന് എട്ടുവിക്കറ്റ് ജയം; 33...
13 Sep 2024 6:26 PM GMTഡല്‍ഹി കലാപക്കേസ്: 10 മുസ് ലിംകളെ കോടതി വെറുതെവിട്ടു
13 Sep 2024 4:23 PM GMTഇസ്രായേല്‍ സര്‍വകലാശാലകളോട് സഹകരിക്കരുത്; ഐഐടി ബോംബെ അധികൃതര്‍ക്ക്...
13 Sep 2024 4:05 PM GMT