Latest News

'ബെഞ്ചമിന്‍ നെതന്യാഹു നുണയന്‍': ബ്രിട്ടീഷ് കലാകാരന്‍ ബോബ് ഗെല്‍ഡോഫ്

ബെഞ്ചമിന്‍ നെതന്യാഹു നുണയന്‍: ബ്രിട്ടീഷ് കലാകാരന്‍ ബോബ് ഗെല്‍ഡോഫ്
X

ഗസ: ഫലസ്തീനികള്‍ക്കിടയിലെ പട്ടിണിയെക്കുറിച്ച് ഇസ്രായേല്‍ അധികാരികള്‍ കള്ളം പറയുകയാണെന്ന് പ്രശസ്ത ബ്രിട്ടീഷ് കലാകാരനും സംഗീതജ്ഞനും ഗാനരചയിതാവുമായ ബോബ് ഗെല്‍ഡോഫ്. ഇസ്രായേലി അവകാശവാദങ്ങള്‍ തെറ്റാണെന്നും ഗെല്‍ഡോഫ് വ്യക്തമാക്കി. സ്‌കൈ ന്യൂസിലെ പ്രതിവാര പരിപാടിയായ സണ്‍ഡേ മോര്‍ണിംഗ് വിത്ത് ട്രെവര്‍ ഫിലിപ്‌സിലൂടെയായിരുന്നു അദ്ദാഹത്തിന്റെ പ്രതികരണം. ഗസയിലെ വന്‍തോതിലുള്ള പട്ടിണിക്ക് ഭരണകൂടം ഉത്തരവാദിയല്ലെന്നും 'സ്വന്തം ജനങ്ങളെ പട്ടിണിയിലാക്കുന്നത് ഹമാസാണെന്നും' ഒരു ഇസ്രായേലി വക്താവ് അവകാശപ്പെട്ടതിനു പിന്നാലെയുമാണ് അദ്ദേഹത്തിന്റെ പ്രതികരണം.

'ബെഞ്ചമിന്‍ നെതന്യാഹു കള്ളം പറയുകയാണ്, അയാള്‍ നുണയനാണ്. ഇസ്രായേല്‍ സൈന്യം കള്ളം പറയുകയാണ്. വിശക്കുന്ന ആളുകള്‍ ഭക്ഷണം സ്വീകരിക്കാന്‍ എത്തുമ്പോള്‍ അവരെ വെറുതെ വെടിവയ്ക്കുന്നു.'ഗെല്‍ഡോഫ് പറഞ്ഞു. 'ഈ മാസം ഇതുവരെ 1,000 കുട്ടികളോ 1,000 ആളുകളോ പട്ടിണി കിടന്ന് മരിച്ചു. ഗസയിലെ ഭരണകൂടത്തിന്റെ കുറ്റകൃത്യങ്ങള്‍ക്കെതിരെ നിലകൊള്ളാന്‍ ഇസ്രായേലികളോട് അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം, ഗസയിലെ 25% കൊച്ചുകുട്ടികളും ഗര്‍ഭിണികളും പോഷകാഹാരക്കുറവുള്ളവരാണെന്ന് ഡോക്ടേഴ്സ് വിത്തൗട്ട് ബോര്‍ഡേഴ്സ് എന്നറിയപ്പെടുന്ന എംഎസ്എഫ് മുന്നറിയിപ്പ് നല്‍കി.

Next Story

RELATED STORIES

Share it