Latest News

മകനൊപ്പം സ്‌കൂട്ടറില്‍ പോകവെ റോഡില്‍ തെറിച്ചുവീണ വീട്ടമ്മയ്ക്ക് ലോറിക്കടിയില്‍പ്പെട്ട് ദാരുണാന്ത്യം

മകനൊപ്പം സ്‌കൂട്ടറില്‍ പോകവെ റോഡില്‍ തെറിച്ചുവീണ വീട്ടമ്മയ്ക്ക് ലോറിക്കടിയില്‍പ്പെട്ട് ദാരുണാന്ത്യം
X

കോഴിക്കോട്: ചാലിയത്ത് മകനോടൊപ്പം സ്‌കൂട്ടറില്‍ യാത്ര ചെയ്യവെ റോഡിലേക്ക് തെറിച്ചുവീണ വീട്ടമ്മയ്ക്ക് ലോറിക്കടിയില്‍പ്പെട്ട് ദാരുണാന്ത്യം. കടുക്ക ബസാര്‍ ടിഎം നിവാസില്‍ അബ്ദുല്‍ നാസറിന്റെ ഭാര്യ ഖദീജ (43) ആണ് മരിച്ചത്. കടലുണ്ടിക്കടവ് റോഡില്‍ വെസ്റ്റ് വട്ടപ്പറമ്പിനും കടുക്ക ബസാറിനുമിടയില്‍ വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം. ചേളാരി തയ്യിലക്കടവിലുള്ള ഇവരുടെ കുടുംബവീട്ടില്‍ പോയി തിരിച്ചുവരുകയായിരുന്നു ഖദീജയും മകനും.

ഓട്ടോറിക്ഷയ്ക്ക് വഴി നല്‍കുന്നതിനിടെ തെറിച്ചുവീണ ഖദീജയുടെ ദേഹത്ത് ചാലിയം ഭാഗത്തുനിന്ന് വരികയായിരുന്ന ഇന്‍സുലേറ്റഡ് ലോറി ഇടിക്കുകയായിരുന്നു. കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം വെള്ളിയാഴ്ച ഉച്ചയ്ക്ക് ചാലിയത്ത് ഖബറടക്കും. മക്കള്‍: നബീല്‍, നാഫിഹ്. നിഹാദ്. സഹോദരങ്ങള്‍: മുസ്തഫ, ഷംസുദ്ദീന്‍, റംല.

Next Story

RELATED STORIES

Share it