Latest News

അബൂദബി വാഹനാപകടം; ചികില്‍സയിലായിരുന്ന നാലാമത്തെ കുട്ടിയും മരിച്ചു

അബൂദബി വാഹനാപകടം; ചികില്‍സയിലായിരുന്ന നാലാമത്തെ കുട്ടിയും മരിച്ചു
X

അബൂദബി: അബൂദബിയില്‍ കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന നാലാമത്തെ കുട്ടിയും മരിച്ചു. മലപ്പുറം തൃപ്പനച്ചി സ്വദേശി അബ്ദുല്‍ ലത്തീഫിന്റെ മകന്‍ അസാം ബിന്‍ അബ്ദുല്ലത്തീഫ്(7)ആണ് മരിച്ചത്. അസാമിന്റെ മൂന്ന് സഹോദരങ്ങളും അപകടത്തില്‍ മരിച്ചിരുന്നു. അബൂദബിയില്‍ മലയാളികള്‍ സഞ്ചരിച്ച കാറപകടത്തില്‍ ഈ കുടുംബത്തിലെ മൂന്ന് കുഞ്ഞുങ്ങളടക്കം നാലുപേര്‍ മരിച്ചിരുന്നു. അബുദാബിയില്‍ നിന്ന് മടങ്ങുന്ന വഴിയില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന നിസാന്‍ പട്രോള്‍ കാര്‍ അപകടത്തില്‍പെടുകയായിരുന്നു. ഇവരുടെ വീട്ടുജോലിക്കാരിയായ മലപ്പുറം സ്വദേശിനിയും മരിച്ചിരുന്നു.

കോഴിക്കോട് സ്വദേശിയും ദുബൈയില്‍ വ്യാപാരിയായ അബ്ദുല്‍ ലത്തീഫിന്റെ കുടുംബമാണ് അപകടത്തില്‍പെട്ടത്. അബ്ദുല്‍ ലത്തീഫിന്റെ മക്കളായ അഷസ്(14), അമ്മാര്‍(12), അയാഷ്(5) എന്നിവരും വീട്ടുജോലിക്കാരി മലപ്പുറം ചമ്രവട്ടം സ്വദേശിനിയായ ബുഷറയുമാണ് കഴിഞ്ഞ ദിവസം മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ അബ്ദുല്‍ ലത്തീഫും ഭാര്യയും മാതാവും നിലവില്‍ ചികില്‍സയിലാണ്. ചികില്‍സയിലുണ്ടായിരുന്ന ഒരു കുട്ടിയാണ് ഇന്ന് മരണപ്പെട്ടത്. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി.

Next Story

RELATED STORIES

Share it