Latest News

അഫ്ഗാനില്‍ കുടുങ്ങിയത് ഇരുന്നൂറോളം ബംഗാളികള്‍; കേന്ദ്ര ഇടപെടല്‍ ആവശ്യപ്പെട്ട് മമതാ ബാനര്‍ജി

അഫ്ഗാനില്‍ കുടുങ്ങിയത് ഇരുന്നൂറോളം ബംഗാളികള്‍; കേന്ദ്ര ഇടപെടല്‍ ആവശ്യപ്പെട്ട് മമതാ ബാനര്‍ജി
X

കൊല്‍ക്കത്ത: രാഷ്ട്രീയ അനിശ്ചിതാവസ്ഥ തുടരുന്ന അഫ്ഗാനിസ്താനില്‍ ഇരുന്നൂറോളം ബംഗാളികള്‍ കുടുങ്ങിയിട്ടുണ്ടെന്നും അവരെ രാജ്യത്തെ തിരിച്ചെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്നും ആവശ്യപ്പെട്ട് മമതാ ബാനര്‍ജി. നബന്നയില്‍ ചേര്‍ന്ന വാര്‍ത്താസമ്മേളനത്തിലാണ് മമത ഇക്കാര്യം ആവശ്യപ്പെട്ടത്.

ഡാര്‍ജിലിങ്ങ്, തെറെയ്, കലിങ്‌പോ എന്നിവിടങ്ങളില്‍ നിന്നുള്ള 200ഓളം പേര്‍ അഫ്ഗാനിലുണ്ട്. ഇക്കാര്യം ബംഗാള്‍ ചീഫ് സെക്രട്ടറി വിദേശകാര്യമന്ത്രാലയത്തിന് എഴുതിയിട്ടുണ്ട്. അവരെ സുരക്ഷിതമായി തിരിച്ചെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണം- മമത ആവശ്യപ്പെട്ടു.

താലിബാന്‍ പ്രശ്‌നത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ അതൊരു അന്താരാഷ്ട്ര പ്രശ്‌നമാണെന്നും വിദേശകാര്യമന്ത്രാലയത്തിന്റെ പരിധിയില്‍ വരുന്നതാണെന്നും മമത അഭിപ്രായപ്പെട്ടു. മാത്രമല്ല, താലിബാന്‍, റഷ്യ, അമേരിക്ക, ചൈന തുടങ്ങിയ ഘടകങ്ങളും അതിന്റെ ഭാഗമാണ്.

ബിജെപി ഭരിക്കുന്ന ത്രിപുരയില്‍ പൂര്‍ണ അരാജകത്വമാണ് നടക്കുന്നതെന്ന് മമത കുറ്റപ്പെടുത്തി. അവര്‍ തൃണമൂല്‍ അവിടെ അടുത്ത സര്‍ക്കാര്‍ രൂപീകരിക്കും. അതിനെ തടുക്കാനാവില്ല. തൃണമൂല്‍ നേതാക്കളെ കാണാന്‍ ഗവര്‍ണര്‍ തയ്യാറാവിന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ദൈനംദിനപ്രവര്‍ത്തനങ്ങള്‍ പോലും ഗവര്‍ണര്‍ ജഗ്ദീപ് ധന്‍ഖര്‍ ബിജെപിയുമായി ആലോചിച്ചാണ് തീരുമാനമെടുക്കുന്നതെന്ന് അവര്‍ ആരോപിച്ചു.

Next Story

RELATED STORIES

Share it