Latest News

പ്രണയ നൈരാശ്യമെന്ന്; മദ്യപിച്ച് മൊബൈല്‍ ടവറിന് മുകളില്‍ കയറിയ യുവാവിനെ ഫയര്‍ഫോഴ്‌സ് താഴെയിറക്കി

മദ്യലഹരിയിലായിരുന്ന യുവാവിനെ ഏറെ പണിപ്പെട്ടാണ് ഫയര്‍ഫോര്‍സ് താഴെ എത്തിച്ചത്

പ്രണയ നൈരാശ്യമെന്ന്; മദ്യപിച്ച് മൊബൈല്‍ ടവറിന് മുകളില്‍ കയറിയ യുവാവിനെ ഫയര്‍ഫോഴ്‌സ് താഴെയിറക്കി
X

തിരുവനന്തപുരം: പ്രണയ നൈരാശ്യത്തില്‍ മദ്യപിച്ച് മൊബൈല്‍ ടവറിന് മുകളില്‍ കിടന്നുറങ്ങിയ യുവാവിനെ ഫയര്‍ഫോഴ്‌സ് താഴെയെത്തിച്ചു. തിരുവനന്തപുരം വെഞ്ഞാറമൂടാണ് സംഭവം. പ്രണയനൈരാശ്യം മൂലമാണ് യുവാവ് മദ്യപിച്ച് ടവറിന് മുകളില്‍ കയറിയതെന്നാണ് വിവരം.

മുകളിലേക്ക് ടോര്‍ച്ചടിച്ച് നോക്കിയപ്പോള്‍ കാലുകള്‍ പുറത്തേക്ക് നീണ്ട നിലയില്‍ ഒരു യുവാവ് കിടക്കുന്നത് കണ്ടു. മെയിന്റനന്‍സ് ജോലികള്‍ക്കായി കയറി നില്‍ക്കാന്‍ കഴിയുന്ന സ്ഥലത്താണ് ഇയാള്‍ കിടന്നുറങ്ങിയത്. ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ മുകളില്‍ കയറി ഏറെ പണിപ്പെട്ടാണ് മദ്യലഹരിയിലായിരുന്ന യുവാവിനെ താഴെ ഇറക്കിയത്. കയറുകൊണ്ട് ഇടുപ്പില്‍ കെട്ടിയാണ് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ ഇയാളെ താഴെ എത്തിച്ചത്.

എന്തിനാ മുകളില്‍ കയറിയതെന്ന് പോലിസ് ചോദിച്ചപ്പോള്‍ 'സാര്‍ അടിച്ച മദ്യം ചതിച്ചതാണ്' എന്നാണ് യുവാവ് പറഞ്ഞത്. പ്രണയനൈരാശ്യത്തില്‍ ഇയാള്‍ ലഹരി ഉപയോഗിച്ചെന്നാണ് വിവരം. ടവറില്‍ നിന്നും താഴെയിറക്കിയ യുവാവിനെ ഉടനെ ആശുപത്രിയില്‍ എത്തിച്ചു.

Next Story

RELATED STORIES

Share it