Latest News

അബ്ദുല്ല ദാനിഷ്; 30ഓളം പുസ്തകങ്ങള്‍ പരിഭാഷപ്പെടുത്തിയ പണ്ഡിതനെ തീവ്രവാദിയാക്കുന്ന രാജ്യത്ത് എന്തും സാധ്യമാണ്

എന്നാല്‍ ഇതിനെ പരിഹസിച്ചു തള്ളുന്ന തരത്തിലാണ് കേന്ദ്ര സര്‍ക്കാറിനു കീഴിലുള്ള 'നാഷണല്‍ ട്രാന്‍സിലേഷന്‍ മിഷന്‍' അബ്ദുല്ല ദാനിഷിന് അയച്ച കത്തുകള്‍ സംസാരിക്കുന്നത്.

അബ്ദുല്ല ദാനിഷ്; 30ഓളം പുസ്തകങ്ങള്‍ പരിഭാഷപ്പെടുത്തിയ പണ്ഡിതനെ തീവ്രവാദിയാക്കുന്ന രാജ്യത്ത് എന്തും സാധ്യമാണ്
X
ന്യൂഡല്‍ഹി: 2001ല്‍ നിരോധിച്ച സിമിയില്‍ പ്രവര്‍ത്തിച്ചിരുന്നു എന്ന പേരില്‍ ഡല്‍ഹി പോലിസ് അറസ്റ്റു ചെയ്ത പണ്ഡിതനും എഴുത്തുകാരനുമായി അബ്ദുല്ല ദാനിഷ് ഇതുവരെ പരിഭാഷപ്പെടുത്തിയത് 30തോളം പുസ്തകങ്ങള്‍. രാജ്യദ്രോഹ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തു എന്ന മുസ്്‌ലിംകള്‍ക്കെതിരെയുള്ള പതിവ് കുറ്റാരോപണത്തിനു പുറമെ അദ്ദേഹത്തിന്റെ മേല്‍ ചുമത്തിയത് സ്റ്റുഡന്റ്‌സ് ഇസ്്‌ലാമിക് ഓര്‍ഗനൈസേഷന്‍ ഓഫ് ഇന്ത്യയുടെ മാസികയായ 'ഇസ്ലാമിക് മൂവ്‌മെന്റിന്റെ' ഹിന്ദി പതിപ്പിന്റെ ചീഫ് എഡിറ്ററായിരുന്നു എന്നതാണ്. നിരോധനത്തോടെ 19 വര്‍ഷം മുന്‍പ് പ്രസിദ്ധീകരണം അവസാനിപ്പിച്ചതാണ് ഇസ്്‌ലാമിക് മൂവ്‌മെന്റ് മാസിക. 19 വര്‍ഷമായി ഒളിവിലായിരുന്നു അബ്ദുല്ല ദാനിഷ് എന്നും നീണ്ട അന്വേഷണങ്ങള്‍ക്കൊടുവിലാണ് അദ്ദേഹത്തെ പിടികൂടിയതെന്നും സ്‌പെഷ്യല്‍ സെല്ലിലെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ അവകാശപ്പെടുന്നുണ്ട്.





എന്നാല്‍ ഇതിനെ പരിഹസിച്ചു തള്ളുന്ന തരത്തിലാണ് കേന്ദ്ര സര്‍ക്കാറിനു കീഴിലുള്ള 'നാഷണല്‍ ട്രാന്‍സിലേഷന്‍ മിഷന്‍' അബ്ദുല്ല ദാനിഷിന് അയച്ച കത്തുകള്‍ സംസാരിക്കുന്നത്. പ്രമുഖ പരിഭാഷകനായ അബ്ദുല്ല ദാനിഷിനെ ഉപയോഗപ്പെടുത്തി നാഷണല്‍ ട്രാന്‍സിലേഷന്‍ മിഷന്‍ പുസ്തകങ്ങള്‍ പരിഭാഷപ്പെടുത്താറുണ്ട്. ഏറ്റവും അവസാനമായി കഴിഞ്ഞ മാര്‍ച്ച് 18ന് നാഷണല്‍ ട്രാന്‍സിലേഷന്‍ മിഷന്‍ അബ്ദുല്ലാ ഡാനിഷിന് ഒരു പുസ്തകം പരിഭാഷപ്പെടുത്തുന്നത് സംബന്ധിച്ച് കത്തയച്ചിരുന്നു. ക്ഷേമാശംകളോടെ തുടങ്ങുന്ന കത്തില്‍, പരിഭാഷപ്പെടുത്തേണ്ട പുസ്‌കത്തിന്റെ ഒറിജിനല്‍ അയക്കുന്നതായും എഴുതിയിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനം തന്നെ സ്ഥിരമായി ബന്ധപ്പെടുന്ന പണ്ഡിതനെയാണ് ഒളിവിലുള്ള തീവ്രവാദി എന്ന് ആരോപിച്ച് പോലിസ് കസ്റ്റഡിയിലെടുത്തത്. ഭാര്യക്കൊപ്പം റെയില്‍വേസ്റ്റേഷനിലേക്കു പോയപ്പോഴായിരുന്നു അദ്ദേഹത്തെ പോലീസ് തട്ടിക്കൊണ്ടുപോയി അറസ്റ്റ് രേഖപ്പെടുത്തിയത്.


1985 ല്‍ അലിഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റിയില്‍ നിന്ന് അറബിയില്‍ എം.എ. പൂര്‍ത്തിയാക്കിയ അബ്ദുല്ല ദാനിഷ് നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഓപ്പണ്‍ സ്‌കൂള്‍, നാഷണല്‍ ട്രാന്‍സിലേഷന്‍ മിഷന്‍ എന്നിവയ്ക്കായി സുവോളജി, കെമിസ്ട്രി പുസ്തകങ്ങള്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്. പരിഭാഷപ്പെടുത്തുന്നതിനെ കുറിച്ച് ചില കോളെജുകളില്‍ പഠന ക്ലാസുകളും അദ്ദേഹം നടത്താറുണ്ട്. എന്നിട്ടും അബ്ദുല്ല ദാനിഷിനു മേല്‍ രാജ്യദ്രോഹ കുറ്റവും മറ്റ് കടുത്ത വകുപ്പുകളും ചുമത്തി ജയിലിലടക്കുന്നതിന് പോലീസിന് യാതൊരു തടസ്സവുമുണ്ടായില്ല.




Next Story

RELATED STORIES

Share it