- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സിദ്ദിഖ് കാപ്പന്റെ മോചനത്തിനു വേണ്ടി എല്ലാ ശ്രമങ്ങളും നടത്തുമെന്ന് അബ്ദു സമദ് സമദാനി

മലപ്പുറം: ഹാഥ്രസ് പെണ്‍കുട്ടിയുടെ ദുരന്തകഥ റിപോര്‍ട്ട് ചെയ്യാന്‍ യുപിയിലേക്ക് പോകുമ്പോള്‍ അറസ്റ്റിലായ പത്രപ്രവര്‍ത്തക യൂണിയന്‍ ഡല്‍ഹി ഘടകം സെക്രട്ടറി സിദ്ദിഖ് കാപ്പന്റെ മോചനത്തിനുവേണ്ടി എല്ലാ ശ്രമങ്ങളും നടത്തുമെന്ന് മലപ്പുറം ലോക്‌സഭാ യുഡിഎഫ് സ്ഥാനാര്‍ഥി അബ്ദു സമദ് സമദാനി. മലപ്പുറം പ്രസ്സ് ക്ലബ്ബിന്റെ സഭാങ്കം പരിപാടിയില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. സിദ്ദിഖ് അറസ്റ്റിലായിട്ട് ആറ് മാസമാവാന്‍ പോവുകയാണ്. കാര്യങ്ങളെല്ലാം എനിക്കറിയാം ജയിച്ചാല്‍ ലോക്‌സഭയില്‍ സിദ്ദിഖിനു വേണ്ടി സംസാരിക്കും. പത്രപ്രവര്‍ത്തക യൂണിയനോടൊപ്പം അദ്ദേഹം മോചിതനാവുന്നത് വരെ ഞാന്‍ ഉണ്ടാവും. മാധ്യമപ്രവര്‍ത്തനവും ഇന്ത്യയില്‍ അപകടകരമായ ജോലിയാവുകയാണ്. ഫാഷിസം എല്ലാ മേഖലകളിലും പിടിമുറുക്കി അഭിപ്രായ സ്വാതന്ത്ര്യത്തെയും മാധ്യമ സ്വാതന്ത്ര്യത്തെയും ഇല്ലായ്മ ചെയ്യുകയാണ്. മാധ്യമ പ്രവര്‍ത്തകരെ വഴികാട്ടിയായി സ്വീകരിക്കുന്ന എനിക്ക് അവരെ വേട്ടയാടുബോള്‍ നിശബ്ദനായി ഇരിക്കാന്‍ കഴിയില്ല. ഫാസിസത്തെ ചെറുത്ത് തോല്‍പ്പിക്കുന്നതിന്റെ ഭാഗം തന്നെയാണ് സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിനു വേണ്ടി സംസാരിക്കുന്നത്. സിദ്ദിഖ് കാപ്പന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നാണ് ഞാന്‍ മനസിലാക്കുന്നത്. സിദ്ദിഖിനു വേണ്ടി പാര്‍ട്ടിയും ഞാനും എന്നും ശബ്ദമുയര്‍ത്തും- സമദാനി പറഞ്ഞു.
മലപ്പുറം പ്രസ് ക്ലബ് പ്രസിഡണ്ട് കെ ശംസുദ്ധീന്‍ മുബാറക് അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ പി എം റിയാസ് സംസാരിച്ചു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















