Latest News

അബ്ദുല്‍ റഹീമിന്റെ മോചനം നീളും; കേസ് പരിഗണിക്കുന്നത് കോടതി മാറ്റിവെച്ചു

അബ്ദുല്‍ റഹീമിന്റെ മോചനം നീളും; കേസ് പരിഗണിക്കുന്നത് കോടതി മാറ്റിവെച്ചു
X

റിയാദ്: 18 വര്‍ഷമായി റിയാദിലെ ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുല്‍ റഹീമിന്റെ മോചന ഹരജിയില്‍ കേസ് പരിഗണിക്കുന്നത് റിയാദ് കോടതി മാറ്റിവെച്ചു. തുടര്‍ച്ചയായ ഏഴാം തവണയാണ് കോടതി റഹീമിന്റെ കേസ് മാറ്റിവെക്കുന്നത്.

അബ്ദുല്‍ റഹീം 2006ലാണ് സൗദിയിലെത്തിയത്. ജോലിക്കിടെ സ്‌പോണ്‍സറായ സൗദി പൗരന്‍ ഫായിസ് അബ്ദുല്ല അബ്ദുറഹിമാന്‍ അല്‍ ശഹ്രിയുടെ 15 വയസ്സുകാരനായ മകന്‍ അനസ് മരിച്ച കേസിലാണ് ജയിലിലടയ്ക്കപ്പെട്ടത്. കഴുത്തിന് താഴെ ചലനശേഷി ഇല്ലാതിരുന്ന അനസുമായുണ്ടായ ചെറിയ തര്‍ക്കത്തിനിടെ അബദ്ധത്തില്‍ റഹീമിന്റെ കൈ അനസിന്റെ കഴുത്തിലെ ഉപകരണത്തില്‍ തട്ടുകയും അനസ് ബോധരഹിതനാകുകയും തുടര്‍ന്ന് മരിക്കുകയുമായിരുന്നു. കേസില്‍ 2006 ഡിസംബര്‍ 26 ന് റഹീം ജയിലിലായി.

34 കോടി രൂപ ദയാധനം സ്വീകരിച്ച് സൗദി കുടുംബം മാപ്പ് നല്‍കിയതോടെയാണ് കഴിഞ്ഞ ജൂലൈ രണ്ടിന് റഹീമിന്റെ വധശിക്ഷ റദ്ദാക്കിയത്. ലോകമെമ്പാടുമുള്ള മലയാളികള്‍ ചേര്‍ന്നാണ് ക്രൗഡ് ഫണ്ടിങ് വഴി ഈ പണം സമാഹരിച്ചത്. എന്നാല്‍ ഇതുവരെ മോചനം സാധ്യമാകാതെ ജയിലില്‍തന്നെ തുടരുകയാണ് റഹീം.

Next Story

RELATED STORIES

Share it