Latest News

പഞ്ചാബില്‍ സൗജന്യവൈദ്യുതി വാഗ്ദാനവുമായി എഎപി നേതാവ് അരവിന്ദ് കെജ്രിവാള്‍

പഞ്ചാബില്‍ സൗജന്യവൈദ്യുതി വാഗ്ദാനവുമായി എഎപി നേതാവ് അരവിന്ദ് കെജ്രിവാള്‍
X

ന്യൂഡല്‍ഹി: പഞ്ചാബ് നിയമസഭയില്‍ വിജയിക്കുകയാണെങ്കില്‍ പഞ്ചാബിലെ എല്ലാവര്‍ക്കും 200 യൂനിറ്റ് വരെ വൈദ്യുതി സൗജന്യമായി നല്‍കുമെന്ന് ആംആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാള്‍. അടുത്ത വര്‍ഷം ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലാണ് പഞ്ചാബില്‍ തിരഞ്ഞെടുപ്പ് നടക്കുക.

പഞ്ചാബില്‍ കുടുംബിനികള്‍ വീട് നടത്തിക്കൊണ്ടുപോകാന്‍ ബുദ്ധിമുട്ടുകയാണെന്നും വിലക്കയറ്റം കൊണ്ട് അവര്‍ പൊറുതിമുട്ടിയിരിക്കുകയാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. നാളെ കജ്രിവാള്‍ ഛത്തിസ്ഗഢില്‍ എത്തുന്നുണ്ട്.

പഞ്ചാബിലെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി സിക്ക് സമുദായത്തില്‍ നിന്നായിരിക്കുമെന്ന് കെജ്രിവാള്‍ വ്യക്തമാക്കിയിരുന്നു.

2017 ലെ തിരഞ്ഞെടുപ്പില്‍ 117 സീറ്റില്‍ 20 സീറ്റ് മാത്രമാണ് ആം ആദ്മി പാര്‍ട്ടിക്ക് ലഭിച്ചത്.

വൈദ്യുതി രംഗത്തെ സൗജന്യപ്രഖ്യാപനം ഡല്‍ഹി തിരഞ്ഞെടുപ്പിലും കെജ്രിവാളിനെ തുണച്ചിരുന്നു.

ഡല്‍ഹിയില്‍ നിലവില്‍ 200 യൂനിറ്റ് വൈദ്യുതി വരെ സൗജന്യമാണ്. ഈ പദ്ധതിയില്‍ 48 ലക്ഷം പേരാണ് ഉള്ളത്. 201-400 യൂനിറ്റിനുള്ളിലുള്ളവര്‍ക്ക് ബില്ലിന്റെ പകുതി സബ്‌സിഡിയായി ലഭിക്കും.

Next Story

RELATED STORIES

Share it