ഉയര്‍ന്ന ജാതിക്കാരിയെ പ്രണയിച്ചതിന് തമിഴ്നാട്ടില്‍ യുവാവിനെ കുത്തിക്കൊന്നു
കാരൂര്‍: ഉയര്‍ന്ന ജാതിക്കാരിയെ പ്രണയിച്ചതിന് തമിഴ്നാട്ടില്‍ 22കാരനെ കുത്തിക്കൊലപ്പെടുത്തി. കരൂരിലെ കല്യാണ പശുപതീശ്വരര്‍ ക്ഷേത്രത്തിന് മുന്നില്‍ ബുധനാഴ്ചയാണ് സംഭവം. കാമരാജപുരത്തെ ജയറാമിന്റെ മകന് ഹരിഹരന് ആണ് കൊല്ലപ്പെട്ടത്. ഇയാള്‍ കരൂരില്‍ ബാര്‍ബര്‍ ആയി ജോലി ചെയ്യുകയായിരുന്നു.
രണ്ട് വര്‍ഷമായി പ്രദേശവാസിയായ ഒരു യുവതിയുമായി ഹരിഹരന് പ്രണയത്തിലായിരുന്നു. ഇരു ജാതിയില്‍ നിന്നുള്ള ഇവരുടെ ബന്ധം യുവതിയുടെ വീട്ടുകാര്‍ അംഗീകരിച്ചിരുന്നില്ല. രണ്ടാഴ്ച മുമ്പ് യുവതി ഹരിഹരനുമായി സംസാരിക്കുന്നത് അവസാനിപ്പിച്ചിരുന്നതായി പോലീസ് പറഞ്ഞു. ഹരിഹരന് തുടര്‍ന്നും ബന്ധപ്പെടാന്‍ പലതവണ ശ്രമിച്ചിരുന്നു. സംസാരിച്ച് പ്രശ്നം പരിഹരിക്കാമെന്നു പറഞ്ഞാണ് ഹരിഹരനെ യുവതിയുടെ ബന്ധുക്കള്‍ പശുപതീശ്വരര്‍ ക്ഷേത്രത്തിനു സമീപത്തേക്ക് എത്തിച്ചത്. സംസാരം വാക്കേറ്റത്തിലേക്കെത്തിയതോടെ യുവതിയുടെ അമ്മാവനും മറ്റ് 5 പേരും ഹരിഹരെ മര്‍ദ്ദിക്കുകയും കത്തികൊണ്ട് കുത്തുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ കരൂര്‍ ഗവണ്മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ചികിത്സയിലിക്കെ മരിച്ചു. സംഭവത്തില്‍ കരൂര്‍ ടൗണ്‍ പോലീസ് കേസെടുത്തു. യുവതിയുടെ ബന്ധുക്കളായ ശങ്കര്‍, കാര്ത്തികേയന്, വെല്ലൈസാമി എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
RELATED STORIES
കോഴിക്കോട് ഫറോക്കില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് കര്‍ണാടക സ്വദേശി മരിച്ചു; ...
27 April 2024 2:42 AM GMTഅമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT