- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തൃശൂരില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി തല്ലിക്കൊന്ന് ആംബുലന്‍സില്‍ തള്ളി

തൃശൂര്‍: എറിഡിയം നല്‍കാമെന്ന് പറഞ്ഞ് പത്ത് ലക്ഷം തട്ടിയതിന്റെ വൈരാഗ്യത്തില്‍ തൃശൂര്‍ കൈപ്പമംഗലത്ത് യുവാവിനെ തല്ലിക്കൊന്നു. കോയമ്പത്തൂര്‍ സ്വദേശി അരുണ്‍ (40) ആണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം ആംബുലന്‍സ് വിളിച്ചുവരുത്തി മൃതദേഹം കയറ്റി വിട്ടശേഷം പ്രതികള്‍ കടന്നു കളഞ്ഞു. രക്ഷപ്പെട്ട കണ്ണൂര്‍ സ്വദേശികളായ മൂന്ന് പ്രതികള്‍ക്കായുള്ള അന്വേഷണം പോലിസ് ഊര്‍ജിതമാക്കി.
ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം. കോയമ്പത്തൂര്‍ സ്വദേശിയായ നാല്പതുകാരന്‍ അരുണ്‍, സുഹൃത്ത് ശശാങ്കന്‍ എന്നിവര്‍ അപകടത്തില്‍പ്പെട്ടെന്ന് പറഞ്ഞ് കാര്‍ യാത്രക്കാരായ മൂന്ന് പേര്‍ ആംബുലന്‍സ് വിളിച്ചുവരുത്തുകയായിരുന്നു. അരുണിനെയും ശശാങ്കനെയും ആംബുലന്‍സില്‍ കയറ്റിയശേഷം പിന്നാലെ വരാമെന്ന് പറഞ്ഞ് കാറിലുണ്ടായിരുന്ന മൂന്നംഗം സംഘം മുങ്ങുകയായിരുന്നു. ആശുപത്രിയിലെത്തി അരുണിന്റെ മരണം സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ശാശാങ്കന്‍ നടന്ന സംഭവങ്ങള്‍ പറയുന്നത്.
കണ്ണൂര്‍ സ്വദേശിയായ സാദിഖിന് എറിഡിയം നല്‍കാമെന്ന് പറഞ്ഞ് പത്ത് ലക്ഷം രൂപ അരുണും ശശാങ്കനും കൈക്കലാക്കി. എറിഡിയം വീട്ടില്‍ വച്ചാല്‍ സാമ്പത്തിക അഭിവൃദ്ധി ഉണ്ടാകുമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. പണം നഷ്ടപ്പെട്ടതിന് പിന്നാലെ കാര്യങ്ങള്‍ തീര്‍പ്പാക്കാന്‍ അരുണിനെയും ശശാങ്കനെയും സാദിഖ് പാലിയേക്കര ടോളിലേക്ക് വിളിച്ചു വരുത്തി. സാദിഖും കൂട്ടരും ചേര്‍ന്ന് ഇരുവരെയും ബലമായി കാറില്‍ വലിച്ചുകയറ്റി വട്ടണത്ര ഭാഗത്തേക്ക് പോയി. അവിടെയുള്ള എസ്റ്റേറ്റിലിട്ട് ക്രൂരമായി മര്‍ദ്ദിച്ചു. അരുണ്‍ മരിച്ചെന്ന് മനസ്സിലായതോടെ കൈപ്പമംഗലത്തെത്തിച്ച് ആംബുലന്‍സ് വിളിച്ചുവരുത്തി മൃതദേഹം കയറ്റിവിട്ട് പ്രതികള്‍ കടന്നു കളഞ്ഞു. കസ്റ്റഡിയിലുള്ള ശശാങ്കന്റെ മൊഴി ശരിയാണോ എന്ന് കൈപ്പമംഗലം പോലിസ് പരിശോധിക്കുന്നുണ്ട്. പ്രതികള്‍ വൈകാതെ വലയിലാകുമെന്നാണ് പോലിസിന്റെ പ്രതീക്ഷ.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















