Latest News

എംഡിഎംഎ വിഴുങ്ങിയ യുവാവ് മരിച്ചു

എംഡിഎംഎ വിഴുങ്ങിയ യുവാവ് മരിച്ചു
X

കോഴിക്കോട്: ലഹരിവേട്ടക്കെത്തിയ പോലിസിനെ കണ്ട് എംഡിഎംഎ വിഴുങ്ങിയ യുവാവ് മരിച്ചു. അമ്പായത്തോട് സ്വദേശി ഇയ്യാടന്‍ ഷാനിദാണ് മരിച്ചത്. ലഹരിപ്പൊതി വിഴുങ്ങിയെന്ന് ഷാനിദ് തന്നെയാണ് താമരശ്ശേരി പൊലീസിനെ അറിയിച്ചത്. 130 ഗ്രാം എം.ഡി.എം.എ. കയ്യിൽ ഉണ്ടായിരുന്നെന്നും അത് വിഴുങ്ങിയെന്നും ഇയാൾ പൊലീസിന് മൊഴി നൽകിയിരുന്നു. അപകടം മനസ്സിലാക്കിയ പൊലീസ് ഉദ്യോഗസ്ഥർ ഇയാളെ ആദ്യം താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് ഡോക്ടർമാരുടെ നിർദേശത്തെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചു. സിടി സ്കാൻ, എൻഡോസ്കോപ്പി പരിശോധനകളിലൂടെ ഷാനിദിന്റെ വയറിനുള്ളിൽ 2 ചെറിയ പ്ലാസ്റ്റിക് പൊതികൾ ഉണ്ടെന്ന് സ്ഥിരീകരിച്ചു. ഈ പൊതികളിൽ വെളുത്ത തരിപോലെയുള്ള വസ്തുവിന്റെ സാന്നിധ്യവും തിരിച്ചറിഞ്ഞു. ഷാനിദിനെതിരെ ലഹരിക്കടത്തുമായി ബന്ധപ്പെട്ട് പൊലീസ് കേസ് റജിസ്റ്റർ ചെയ്തിരുന്നു.

വയറിനുള്ളിലെ പ്ലാസ്റ്റിക് സാന്നിധ്യമാണോ അതോ അമിത അളവിൽ ലഹരി ശരീരത്തിൽ എത്തിയതാണോ മരണകാരണം എന്ന് പോസ്റ്റ്‌മോര്‍ട്ടത്തിലൂടെയേ സ്ഥിരീകരിക്കാന്‍ കഴിയുകയുള്ളൂവെന്ന്‌ പോലീസ് വ്യക്തമാക്കി. ഓമശ്ശേരി കരിമ്പാലക്കുന്നിലാണ് ഷാനിദ് താമസിക്കുന്നത്.

Next Story

RELATED STORIES

Share it