Latest News

'മാധ്യമങ്ങളില്‍ വാര്‍ത്താ നിര്‍മാണ വിദഗ്ധരുണ്ട്'-കെഎം മാണിക്കെതിരായ കോടതിയിലെ പരാമര്‍ശത്തില്‍ എ വിജയരാഘവന്‍

മാധ്യമങ്ങളില്‍ വാര്‍ത്താ നിര്‍മാണ വിദഗ്ധരുണ്ട്-കെഎം മാണിക്കെതിരായ കോടതിയിലെ പരാമര്‍ശത്തില്‍ എ വിജയരാഘവന്‍
X

തിരുവനന്തപുരം: മാധ്യമങ്ങളില്‍ വാര്‍ത്താ നിര്‍മാണ വിദഗ്ധരുണ്ടെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍. കോടതിയില്‍ കെഎം മാണിയുടെ പേര് പരാമര്‍ശിച്ചിട്ടില്ല. ഇടതുമുന്നണിയില്‍ ആശയക്കുഴപ്പമുണ്ടാക്കാന്‍ ശ്രമിക്കുന്നു. നിയമസഭയില്‍ യുഡിഎഫിന്റെ അഴിമതിക്കെതിരേയാണ് കോടതിയില്‍ പറഞ്ഞതെന്നും വിജയരാഘവന്‍ പറഞ്ഞു.

നിയമസഭ കയ്യാങ്കളി കേസില്‍, ധനകാര്യ മന്ത്രി കെഎം മാണി അഴിമതിക്കാരനാണെന്ന സംസ്ഥാന സര്‍ക്കാരിന്റെ സുപ്രീംകോടതിയിലെ വാക്കാലുള്ള പരാമര്‍ശത്തെ പ്രതികരിക്കുകയായിരുന്നു എ വിജയരാഘവന്‍.

'കോടതിയില്‍ കെഎം മാണിയുടെ പേര് പറഞ്ഞിട്ടില്ല. പരാമര്‍ശത്തെ മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നു. അതിന് പിന്നില്‍ വ്യക്തമായ രാഷ്ട്രീയലക്ഷ്യമുണ്ട്. മാധ്യമസ്ഥാപനങ്ങള്‍ വാര്‍ത്താ നിര്‍മാണ വിദഗ്ധരുണ്ട്. യുഡിഎഫ് സര്‍ക്കാരിന്റെ അഴിമതിക്കെതിരായ സമരമാണ് നിയമസഭയില്‍ നടന്നത്. ആ നിലയിലാണ് കാര്യങ്ങളെ കാണേണ്ടത്. കെഎം മാണി കേരളത്തില്‍ ദീര്‍ഘകാല രാഷ്ട്രീയപ്രവര്‍ത്തനം നടത്തിയ വ്യക്തിയാണ്. അനുഭവസമ്പത്തുള്ള പൊതുപ്രവര്‍ത്തകനായിരുന്നു. ബാര്‍ കോഴ വിഷയത്തില്‍ വിജിലന്‍സ് അന്വേഷണം നടന്നതാണ്. ഉയര്‍ന്ന വിഷയങ്ങളില്‍ മാണിക്ക് വ്യക്തിപരമായ ഉത്തരവാദിത്വമില്ലെന്നാണ് വിജിലന്‍സ് കണ്ടെത്തിയത്. അഴിമതിയില്‍ മുങ്ങിയ സര്‍ക്കാരായിരുന്നു യുഡിഎഫിന്റേത്. ആ യുഡിഎഫിനെ തള്ളിയാണ് കേരള കോണ്‍ഗ്രസ്(എം) എല്‍ഡിഎഫിന്റെ ഭാഗമായത്. ആശയകുഴപ്പമുണ്ടാക്കാനാണ് ഒരുവിഭാഗം മാധ്യമങ്ങള്‍ ശ്രമിക്കുന്നത്. അവര്‍ തെറ്റായ രൂപത്തില്‍ സൃഷ്ടിച്ച വാര്‍ത്തയാണിത്'-വിജയാഘവന്‍ പറഞ്ഞു.

Next Story

RELATED STORIES

Share it