Latest News

മധ്യപ്രദേശില്‍ കുഴല്‍ക്കിണറില്‍ വീണ മൂന്ന് വയസുകാരന്‍ മരിച്ചു

മധ്യപ്രദേശില്‍ കുഴല്‍ക്കിണറില്‍ വീണ മൂന്ന് വയസുകാരന്‍ മരിച്ചു
X

ഭോപ്പാല്‍: മധ്യപ്രദേശിലെ നിവാഡയില്‍ 200 അടി താഴ്ചയുള്ള കുഴല്‍ക്കിണറിലേക്ക് വീണ കുട്ടി മരിച്ചു. ഹര്‍കിഷന്‍- കപൂരി ദമ്പതികളുടെ മകനായ പ്രഹ്ളാദ് ബുധനാഴ്ചയാണ് കളിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ 200 അടി താഴ്ചയുള്ള കുഴല്‍ കിണറില്‍ വീഴുന്നത്.കുഴല്‍ കിണറിന് സമാന്തരമായി കുഴിയെടുത്ത് കുട്ടിയെ രക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങാണ് നടന്നിരുന്നത് . 60 അടി താഴ്ചയിലാണ് കുട്ടി കുടുങ്ങിക്കിടന്നത്.

ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് കുട്ടിയെ പുറത്തെടുത്തത്. ആരോഗ്യനില വളരെ മോശമായതിനാല്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് മരണം സംഭവിക്കുകയായിരുന്നു. ഏകദേശം 96 മണിക്കൂറാണ് കുട്ടി കുഴല്‍ കിണറില്‍ കഴിഞ്ഞത്.




Next Story

RELATED STORIES

Share it