Latest News

എ സഈദിന്റെ വിയോഗം നവസാമൂഹിക മുന്നേറ്റങ്ങള്‍ക്ക് കനത്ത നഷ്ടം: ഇന്ത്യന്‍ സോഷ്യല്‍ ഫോറം ദമ്മാം (വീഡിയോ)

സോഷ്യല്‍ ഫോറം കിഴക്കന്‍ പ്രവിശ്യാ സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിച്ച അനുശോചനയോഗത്തിലും മയ്യിത്ത് നമസ്‌കാരത്തിലും നിരവധി പേരാണ് പങ്കെടുത്തത്. ദമ്മാം അല്‍ റയ്യാന്‍ ഓഡിറ്റോറിയത്തില്‍ നടന്ന മയ്യിത്ത് നിസ്‌കാരത്തിന് അബ്ദുല്ല കുറ്റിയാടി നേതൃത്വം നല്‍കി.

എ സഈദിന്റെ വിയോഗം നവസാമൂഹിക   മുന്നേറ്റങ്ങള്‍ക്ക് കനത്ത നഷ്ടം: ഇന്ത്യന്‍ സോഷ്യല്‍ ഫോറം ദമ്മാം (വീഡിയോ)
X

ദമ്മാം: അന്തരിച്ച എസ്.ഡി.പി.ഐ മുന്‍ ദേശീയ അധ്യക്ഷനും ചിന്തകനും പ്രഭാഷകനും ഗ്രന്ഥകാരനുമായിരുന്ന എ സഈദിന്റെ വിയോഗം ഇന്ത്യയിലെ നവസാമൂഹിക മുന്നേറ്റങ്ങള്‍ക്ക് കനത്ത നഷ്ടമാണ് ഉണ്ടാക്കിയതെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം ദമ്മാമില്‍ സംഘടിപ്പിച്ച അനുസ്മരണ യോഗം അഭിപ്രായപ്പെട്ടു. സോഷ്യല്‍ ഫോറം കിഴക്കന്‍ പ്രവിശ്യാ സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിച്ച അനുശോചനയോഗത്തിലും മയ്യിത്ത് നമസ്‌കാരത്തിലും നിരവധി പേരാണ് പങ്കെടുത്തത്.


ദമ്മാം അല്‍ റയ്യാന്‍ ഓഡിറ്റോറിയത്തില്‍ നടന്ന മയ്യിത്ത് നിസ്‌കാരത്തിന് അബ്ദുല്ല കുറ്റിയാടി നേതൃത്വം നല്‍കി. അനുശോചന യോഗത്തില്‍ സോഷ്യല്‍ ഫോറം കേരള ഘടകം പ്രസിഡന്റ് നാസര്‍ കൊടുവള്ളി അനുസ്മരണ പ്രഭാഷണം നടത്തി. 2013ല്‍ ജിദ്ധയില്‍ വച്ച് ഇന്ത്യന്‍ സോഷ്യല്‍ ഫോറം എന്ന സംഘടനയുടെ പ്രഖ്യാപനം നിര്‍വഹിച്ച എ സഈദ് മരണം വരെ പിതൃതുല്യമായ ഉപദേശ നിര്‍ദേശങ്ങളോടെ കൂടെയുണ്ടായിരന്നു. വിശപ്പുരഹിത ഭയരഹിത ഇന്ത്യ' എന്ന സ്വപനവുമായി ഉത്തരേന്ത്യന്‍ ഗ്രാമങ്ങളിലൂടെ അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഐതിഹാസികമായിരുന്നുവെന്നും നാസര്‍ കൊടുവള്ളി അനുസ്മരിച്ചു.


എ സഈദ് ഒരിക്കല്‍ പോലും രാഷ്ട്രീയമോ സംഘടനാകാര്യങ്ങളോ താനുമായി സംസാരിച്ചിരുന്നില്ലെന്നും മറിച്ച് ഇന്ത്യയിലെ മുസ്‌ലിം ജനതയുടെ പ്രത്യേകിച്ച് ഉത്തരേന്ത്യന്‍ മുസ്‌ലിംകളുടെ നീറുന്ന വേദനകളായിരുന്നു മാസങ്ങള്‍ക്കു മുന്‍പ് അവസാനാമായി കണ്ടപ്പോഴും താനുമായി പങ്കുവെച്ചതെന്ന് എ സഈദിന്റെ നാട്ടുകാരനും സുഹൃത്തും കിഴക്കന്‍ പ്രവിശ്യയിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനുമായ പി ടി അലവി (ജീവന്‍ ടിവി) അനുസ്മരിച്ചു.

സഈദിന്റെ വിയോഗത്തിലൂടെ ഏത് കാര്യത്തിനും എപ്പോഴും സമീപിക്കാവുന്ന തുറന്ന സമീപനമുള്ള മാര്‍ഗദര്‍ശിയായ നേതാവിനെയാണ് നഷ്ടമായതെന്ന് ഫ്രറ്റേണിറ്റി ഫോറം റീജ്യണല്‍ സെക്രട്ടറി അബ്ദുസ്സലാം പറഞ്ഞു.

അദ്ദേഹത്തിന്റെ മരണം ഇന്ത്യയിലെ നവസാമൂഹിക മുന്നേറ്റങ്ങള്‍ക്ക് കനത്ത നഷ്ടമാണെന്ന് ഇന്ത്യാ ഫ്രറ്റേണിറ്റി ഫോറം കേരള ഘടകം പ്രസിഡന്റ് മൂസക്കുട്ടി കുന്നേക്കാടന്‍ അനുസ്മരിച്ചു.ഖുര്‍ആനിന്റെ സമകാലിക വായനയില്‍ അഗ്രഗണ്യനായ പണ്ഡിതനും മുസ്ലിം സമുദായത്തിന്റെ ഐക്യത്തിനും ശാക്തീകരണത്തിനും വേണ്ടി നിലകൊണ്ട മഹാപണ്ഡിതനുമായിരുന്നു സഈദ് എന്ന് ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ഉര്‍ദു ചാപ്റ്റര്‍ പ്രസിഡന്റ് നസ്‌റുല്‍ ഇസ്‌ലാം ചൗധരി ആസാം അനുസ്മരിച്ചു. സോഷ്യല്‍ ഫോറം തമിഴ്‌നാട് സ്‌റ്റേറ്റ് പ്രസിഡന്റ് ജഹാംഗീര്‍ മൗലവി, മുഹ്‌സിന്‍ ആറ്റശ്ശേരി(പ്രവാസി), അമിന്‍ ചൂനൂര്‍ (യൂത്ത് ഇന്ത്യ) സംസാരിച്ചു. നമീര്‍ ചെറുവാടി, ഫാറൂഖ് വവ്വാക്കാവ്, അന്‍സാര്‍ കോട്ടയം, മുബാറക് ഫറോക്ക്, സിറാജുദീന്‍ ശാന്തിനഗര്‍ നേതൃത്വം നല്‍കി.

Next Story

RELATED STORIES

Share it