Latest News

രാജ്യത്തിന്റെ അഖണ്ഡതക്കും സുരക്ഷയ്ക്കും ഇനി പുതിയ തന്ത്രം

രാജ്യത്തിന്റെ അഖണ്ഡതക്കും സുരക്ഷയ്ക്കും ഇനി പുതിയ തന്ത്രം
X

ന്യൂഡല്‍ഹി: രാജ്യത്തിന്റെ അഖണ്ഡതക്കും സുരക്ഷയ്ക്കുമെതിരെ വിദേശത്തുനിന്നും ആഭ്യന്തരത്തുനിന്നും ഉയരുന്ന ഭീഷണികളെ നേരിടാന്‍ ഇന്ത്യ ആദ്യമായി സമഗ്ര സുരക്ഷാ തന്ത്രം (എന്‍എസ്എസ്) കൊണ്ടുവരുന്നു. ഡിസംബറോടെ അന്തിമരൂപം ലഭിക്കുമെന്നാണ് സൂചന.

2018ല്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ദേശീയ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടേറിയറ്റും (എന്‍എസ്സ്എസ്) ആരംഭിച്ചു. വിരമിച്ച സൈനികരും മുതിര്‍ന്ന പോലിസുകാരും ഉള്‍പ്പെട്ട സമിതിയാണ് ഇതിന് നേതൃത്വം നല്‍കുന്നത്. പ്രതിരോധ നവീകരണം, സാങ്കേതിക മുന്നേറ്റം, സൈബര്‍ പ്രതിരോധശേഷി, ആഭ്യന്തര സുരക്ഷ, ഹൈബ്രിഡ് ഭീഷണികള്‍, സാമ്പത്തിക സ്ഥിരത, തന്ത്രപരമായ നയതന്ത്രം തുടങ്ങി പല മേഖലകളെയും ഉള്‍പ്പെടുത്തി ദേശീയ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടേറിയേറ്റ് രൂപീകരിക്കുകയാണ്. ഭീഷണികളെ മുന്‍കൂട്ടി തിരിച്ചറിയാനും അതിനോട് ഏകോപിതമായി പ്രതികരിക്കാനുമുള്ള ഏകദിശാ മാര്‍ഗരേഖയായിരിക്കും ഈ നയം.

നിലവില്‍ ഇതിന്റെ അവസാനഘട്ട ചര്‍ച്ചകള്‍ നടന്നുകൊണ്ടിരുക്കകയാണ്. ആവശ്യമായ വിവരങ്ങള്‍ എല്ലാം സെക്രട്ടേറിയറ്റിന് ലഭിച്ചുകഴിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ ദേശീയ സുരക്ഷാ കൗണ്‍സില്‍ക്ക് കരട് സമര്‍പ്പിച്ച് അന്തിമ അംഗീകാരം ലഭിച്ചതിന് പിന്നാലെ നയം രാജ്യത്തിന് മുന്നിലെത്തും.




Next Story

RELATED STORIES

Share it