Latest News

പശുവിനെ മേയ്ക്കുന്നതിനിടെ മൈലംപുള്ളി സ്വദേശി ഷോക്കേറ്റ് മരിച്ചു

മൈലംപുള്ളിയില്‍ നിന്നും ചളിര്‍ക്കാട്ടേക്ക് ഇറങ്ങുന്ന വലതു ഭാഗത്ത് തെങ്ങിന്‍ തോപ്പില്‍ ആടിനെ മെയ്ക്കുന്നതിനിടെ പൊട്ടിവീണ വൈദ്യുത ലൈനില്‍നിന്ന് ഷോക്കേല്‍ക്കുകയായിരുന്നു.

പശുവിനെ മേയ്ക്കുന്നതിനിടെ മൈലംപുള്ളി സ്വദേശി ഷോക്കേറ്റ് മരിച്ചു
X

പാലക്കാട്: പശുവിനെ മേയ്ക്കുന്നതിനിടെ മൈലംപുള്ളി സ്വദേശി പനക്കുന്നില്‍ ഹംസ വൈദ്യുതാഘാതമേറ്റ് മരിച്ചു. മൈലംപുള്ളിയില്‍ നിന്നും ചളിര്‍ക്കാട്ടേക്ക് ഇറങ്ങുന്ന വലതു ഭാഗത്ത് തെങ്ങിന്‍ തോപ്പില്‍ ആടിനെ മെയ്ക്കുന്നതിനിടെ പൊട്ടിവീണ വൈദ്യുത ലൈനില്‍നിന്ന് ഷോക്കേല്‍ക്കുകയായിരുന്നു.

പശുവിന്റെ മുകളിലേക്ക് പൊട്ടിവീണ വൈദ്യുതി കമ്പി എടുത്ത് മാറ്റാന്‍ ശ്രമിക്കുന്നതിനിടെയാണ് ഹംസയ്ക്കു ഷോക്കേറ്റത്. വൈദ്യുതാഘാതമേറ്റ് പശുവും ചത്തു.ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിക്കാണ് സംഭവം.

Next Story

RELATED STORIES

Share it