Latest News

കായംകുളം സ്വദേശി റിയാദില്‍ സ്വിമ്മിംഗ് പൂളില്‍ മരിച്ചു

കായംകുളം സ്വദേശി റിയാദില്‍ സ്വിമ്മിംഗ് പൂളില്‍ മരിച്ചു
X
റിയാദ്: കായംകുളം സ്വദേശി സ്വിമ്മിംഗ് പൂളില്‍ മരിച്ചു. കായംകുളം വരമ്പത്തു വീട്ടില്‍ ആഷിഖ് (25) ആണ് മരിച്ചത്. കൂട്ടുകാരുമൊപ്പം എക്‌സിറ്റ് 9 ലെ ഇസ്തിരാഹായില്‍ സ്വിമ്മിംഗ് പൂളില്‍ കുളിക്കുന്നതിനിടെ ഹൃദയാഘാതം കാരണം മരണപെടുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അല്‍ ഫുര്‍സാന്‍ കമ്പനിയിലെ ജീവനക്കാരാനായിരുന്നു. അവിവാഹിതനാണ്.

മൂന്നര വര്‍ഷമായി സൗദിയിലുള്ള ആഷിഖ് ഒന്നര വര്‍ഷം മുന്‍പാണ് അവസാനമായി നാട്ടില്‍ പോയി മടങ്ങിയത്. പിതാവ്: മുഹമ്മദ് സഫീര്‍. മാതാവ്: സജി മോള്‍. സഹോദരി: ഫാത്തിമ. മയ്യിത്ത് ആസ്റ്റര്‍ ഹോസ്പിറ്റലില്‍ മോര്‍ച്ചറിയിലാണ്.


Next Story

RELATED STORIES

Share it