ഭാര്യയുടെയും മകന്റെയും കല്ലറയ്ക്കുസമീപം ആത്മഹത്യക്ക് ശ്രമിച്ചയാള്‍ മരിച്ചു
രാഘവന് നായരുടെ ഭാര്യ സുധയും ഏകമകന് ഹരിയും പത്തുവര്ഷംമുന്പ് മരിച്ചിരുന്നു.

കൊല്ലം: ഭാര്യയുടെയും ഏക മകന്റെയും കല്ലറയ്ക്കുസമീപം തീകൊളുത്തി ആത്മഹത്യക്കുശ്രമിച്ച വൃദ്ധന് ചികിത്സയിലിരിക്കെ മരിച്ചു. കുന്നിക്കോട് പിടവൂര്‍ അരുവിത്തറ ശ്രീശൈലത്തില്‍ രാഘവന് നായര്‍ (72) ആണ് പൊള്ളലേറ്റ് ചികിത്സയിലിരിക്കെ മരിച്ചത്. മുന്‍ എയര്‍ഫോഴ്സ് ഉദ്യോഗസ്ഥനാണ്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 11.30നാണ് രാഘവന് നായര്‍ ഭാര്യയുടെയും മകന്റെയും കല്ലറയ്ക്കുസമീപം ചിതകൂട്ടി മണ്ണെണ്ണയൊഴിച്ച് സ്വയം തീകൊളുത്തിയത്. നിലവിളികേട്ട് ഓടിയെത്തിയ അയല്‍വാസികളും ബന്ധുക്കളും ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിരിക്കെയായിരുന്നു അന്ത്യം.
രാഘവന് നായരുടെ ഭാര്യ സുധയും ഏകമകന് ഹരിയും പത്തുവര്ഷംമുന്പ് മരിച്ചിരുന്നു. തുടര്‍ന്ന് അദ്ദേഹം തനിച്ചായിരുന്നു താമസം. ദിവസങ്ങള്‍ക്കു മുന്‍പ് നടത്തിയ പരിശോധനയില്‍ രാഘവന് നായര്‍ക്ക് ബ്രെയിന്‍ ട്യൂമര്‍ കണ്ടെത്തിയിരുന്നു. ഇതിനു ശേഷമാണ് ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചതെന്ന് പൊലീസ് പറയുന്നു. ആശുപത്രിയില്‍വെച്ച് ഇദ്ദേഹത്തിന്റെ മരണമൊഴി രേഖപ്പെടുത്തി. അരുവിത്തറ എന്‍എസ്എസ് കരയോഗത്തിന്റെ ഖജാന്‍ജിയും എക്സ് സര്‍വീസ് ലീഗ് പത്തനാപുരം ഏരിയ കമ്മിറ്റി ഭാരവാഹിയുമായിരുന്നു രാഘവന് നായര്‍.
RELATED STORIES
പാലക്കാട് സിപിഎം നേതാവിനെ ആര്‍എസ്എസുകാർ വെട്ടിക്കൊന്നു
14 Aug 2022 6:00 PM GMT'രാജ്യത്തെ മതനിരപേക്ഷത സംരക്ഷിക്കാൻ പ്രതിജ്ഞ ചെയ്യേണ്ട അവസരം';...
14 Aug 2022 4:54 PM GMTവെല്ലുവിളികളെ നമ്മള് അതിജീവിച്ചു; ജനാധിപത്യത്തിന്റെ ശക്തി തെളിയിച്ചു: ...
14 Aug 2022 4:50 PM GMTഈജിപ്തിൽ ക്രിസ്ത്യൻ പള്ളിയിൽ വൻ തീപിടിത്തം; 41 പേര് വെന്തു മരിച്ചു
14 Aug 2022 3:13 PM GMTപ്ലാസ്റ്റിക് നിര്‍മിത ദേശീയ പതാക കത്തിച്ചു; വ്യാപാരി അറസ്റ്റില്‍
14 Aug 2022 2:14 PM GMTകണ്ണൂരില്‍ ബൈക്ക് വൈദ്യുതിതൂണിലിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു
14 Aug 2022 2:02 PM GMT