Latest News

പെരിന്തല്‍മണ്ണയില്‍ റോഡരികില്‍ നില്‍ക്കുകയായിരുന്നയാള്‍ ലോറിയിടിച്ച് മരിച്ചു

പെരിന്തല്‍മണ്ണയില്‍ റോഡരികില്‍ നില്‍ക്കുകയായിരുന്നയാള്‍ ലോറിയിടിച്ച് മരിച്ചു
X

പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണയില്‍ റോഡരുകില്‍ നില്‍ക്കുകയായിരുന്നയാള്‍ ലോറിയിടിച്ച് മരിച്ചു. കീഴാറ്റൂര്‍ തോട്ടപ്പായ ഹൈസ്‌കൂള്‍ റോഡിലെ അത്തിക്കുത്ത് രവീന്ദ്രനാഥ് (50)ആണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് നാലോടെയായിരുന്നു അപകടം.

പാണ്ടിക്കാട് ഭാഗത്ത് നിന്നും പെരിന്തല്‍മണ്ണയിലേക്ക് വരികയായിരുന്ന മിനിലോറി നിയന്ത്രണം വിട്ട് റോഡരികില്‍ നില്‍ക്കുകയായിരുന്ന രവീന്ദ്രനാഥിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നിയന്ത്രണം വിട്ട് മറിഞ്ഞ ലോറിയിലെ ഡ്രൈവറായ പയ്യനാട് സ്വദേശി പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍. ഭാര്യ സുജാത. മക്കള്‍: രധുന്‍ നാഥ് , ഹൃദ്യ നാഥ്.

Next Story

RELATED STORIES

Share it