Latest News

നടന്‍ സെയ്ഫ് അലി ഖാനെ കുത്തിയ കേസില്‍ ഒരാള്‍ കസ്റ്റഡിയില്‍

നടന്‍ സെയ്ഫ് അലി ഖാനെ കുത്തിയ കേസില്‍ ഒരാള്‍ കസ്റ്റഡിയില്‍
X

മുംബൈ: നടന്‍ സെയ്ഫ് അലി ഖാനെ കുത്തിയ കേസില്‍ ഒരാള്‍ കസ്റ്റഡിയില്‍. ഇയാളെ കുറിച്ച് മറ്റു വിവരങ്ങള്‍ ഒന്നും ലഭ്യമായിട്ടില്ല. കേസില്‍ പോലിസ് അന്വേഷണം തുടരുകയാണ്. 20 ടീമുകളെ രൂപീകരിച്ചാണ് അന്വേഷണം.

ഖാന്റെ വീട്ടില്‍ ജോലി ചെയ്യുന്നവരില്‍ ഒരാളുമായി അക്രമിക്ക് പരിചയമുണ്ടെന്നും അങ്ങനെയാണ് ലോബിയിലെ സിസിടിവി ക്യാമറകളില്‍ കുടുങ്ങാതെ അക്രമികള്‍ വീട്ടിലേക്ക് പ്രവേശനം നേടിയതെന്നും പോലിസ് സംശയിക്കുന്നു. കെട്ടിടത്തിന്റെ ലേഔട്ടിനെക്കുറിച്ച് മനസിലാക്കി അടുത്തുള്ള കോമ്പൗണ്ടിന്റെ മതില്‍ സ്‌കെയില്‍ ചെയ്തതിന് ശേഷം മുകളിലത്തെ നിലയിലെത്താന്‍ ഫയര്‍ ഷാഫ്റ്റ് ഉപയോഗിച്ചതാണെന്നും പോലിസ് പറയുന്നു.

വ്യാഴാഴ്ച്ച പുലര്‍ച്ചെ 2.30നാണ് മഹാരാഷ്ട്രയിലെ ബാന്ദ്രയിലെ വസതിയില്‍ വച്ച് സെയ്ഫ് അലി ഖാന് കുത്തേറ്റത്. സംഭവ സമയത്ത് സെയ്ഫ് അലി ഖാനും ഭാര്യ കരീന കപൂറും മക്കളായ തൈമൂറും ജെഹ്യും ഉറങ്ങിക്കിടക്കുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. വീട്ടില്‍ മോഷ്ടാവ് കയറിയ ശബ്ദം കേട്ടാണ് സെയ്ഫ് അലിഖാന്‍ ഉണര്‍ന്നത്. ഇയാളെ പിടികൂടാന്‍ സെയ്ഫ് അലിഖാന്‍ ശ്രമിച്ചു. ഇരുവരും തമ്മില്‍ പിടിവലിയും നടന്നു. ഇതിനിടെയാണ് അക്രമി സെയ്ഫ് അലിഖാനെ കുത്തിയത്.

Next Story

RELATED STORIES

Share it