Latest News

കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ ഭര്‍ത്താവും ദാതാവായ ഭാര്യയും മരിച്ച സംഭവം; ആശുപത്രിക്ക് നോട്ടിസ്

കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ ഭര്‍ത്താവും ദാതാവായ ഭാര്യയും മരിച്ച സംഭവം; ആശുപത്രിക്ക് നോട്ടിസ്
X

പൂനെ: കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ ഭര്‍ത്താവും (സ്വീകര്‍ത്താവ്) ദാതാവിന്റെ ഭാര്യയും മരിച്ച സംഭവത്തില്‍ ആശുപത്രിക്ക് നോട്ടിസ്. പൂനെയിലെ സഹ്യാദ്രി ആശുപത്രിക്കാണ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് ഹെല്‍ത്ത് നോട്ടിസ് അയച്ചത്.

ഹഡപ്‌സറില്‍ താമസിക്കുന്ന 42 കാരിയായ കാമിനി കാംകര്‍ ഓഗസ്റ്റ് 15 നാണ് തന്റെ കരളിന്റെ ഒരു ഭാഗം ഭര്‍ത്താവ് ബാപ്പു ബാലകൃഷ്ണ കോംകറിന് (49) ദാനം ചെയ്തത്. പക്ഷേ , കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ശേഷം ഓഗസ്റ്റ് 17 ന് ബാപ്പു കോംകര്‍ മരിച്ചു. തുടര്‍ന്ന് കാമിനിയും മരണത്തിന് കീഴടങ്ങുകയായിരുന്നു.

ചികില്‍സയില്‍ വന്ന പാകപ്പിഴയാണ് കാമിനിയുടെ മരണത്തിലേക്ക് നയിച്ചതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. പൂര്‍ണ ആരോഗ്യവതിയായ ഒരാള്‍ എങ്ങനെയാണ് മരിക്കുക എന്നും പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് ലഭിച്ചാലുടന്‍ തങ്ങള്‍ വോണ്ട നടപടികള്‍ സ്വീകരിക്കുമെന്നും അവര്‍ പറഞ്ഞു. അതേസമയം, പ്രതിമാസം ശരാശരി 3 മുതല്‍ 4 വരെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ നടക്കുന്ന ആളുപത്രിയാണ് ഇതെന്നും ഇതൊരു നിര്‍ഭാഗ്യകരമായ ഒരു സംഭവമാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it