Latest News

എഐ വികസനത്തിന് ഉന്നത നിലവാരമുള്ള കേന്ദ്രം

എഐ വികസനത്തിന് ഉന്നത നിലവാരമുള്ള കേന്ദ്രം
X

തിരുവനന്തപുരം: എഐ വികസനത്തിന് ഉന്നത നിലവാരമുള്ള കേന്ദ്രം തുടങ്ങുമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. ഡിജിറ്റല്‍ വിപ്ലവത്തില്‍ കേരളത്തെ ആഗോളനേതൃനിരയിലേക്ക് നയിക്കുകന്നതാണ് ലക്ഷ്യമിടുന്നതെന്ന് ധനമന്ത്രി പറഞ്ഞു. ഐടി മേഖലയില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി 517.64 കോടി വകയിരുത്തി. ഐടി മിഷന് 134.03 കോടി രൂപയും അനുവദിച്ചു.

ട്രിപ്പിള്‍ ഐടിഎംകെയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി 16.95 കോടി രൂപയും അനുവദിച്ചു. 2000 വൈഫൈ ഹോട്ട്സ്പോട്ടുകള്‍ സ്ഥാപിക്കാന്‍ 15 കോടിയും ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കിന്റെ വികസനത്തിന് 212 കോടി രൂപയും അനുവദിച്ചു. സൈബര്‍ തട്ടിപ്പുകള്‍ക്കും വ്യാജവാര്‍ത്തകള്‍ക്കും എതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. ഇതിനായി സൈബര്‍ വിങ്ങിനായി രണ്ട് കോടി രൂപ വകയിരുത്തി.

Next Story

RELATED STORIES

Share it