Latest News

ജാതി അധിക്ഷേപം: നെറ്റ്ഫ്‌ലിക്‌സ് സീരിയലിനെതിരേ സാമൂഹികമാധ്യമങ്ങള്‍

ചമാര്‍ പ്രയോഗം നിന്ദ്യമാണെന്നു മാത്രമല്ല, നിയമവിരുദ്ധവും ശിക്ഷ ലഭിക്കാവുന്നതുമാണ്.

ജാതി അധിക്ഷേപം: നെറ്റ്ഫ്‌ലിക്‌സ് സീരിയലിനെതിരേ സാമൂഹികമാധ്യമങ്ങള്‍
X

ന്യൂഡല്‍ഹി: ജാതി അധിക്ഷേപം നടത്തിയെന്നാരോപിച്ച് നെറ്റ്ഫ്‌ലിക്‌സ് സീരിയലിനെതിരേ സോഷ്യല്‍മീഡിയയില്‍ പ്രതിഷേധം. ജംതാര: സബ്ക നമ്പര്‍ ആയേഗ എന്ന പേരിലുള്ള സീരിയലിലെ അഞ്ചാം എപ്പിസോഡിലെ 'ചമാര്‍' പ്രയോഗത്തെ കുറിച്ചാണ് വിമര്‍ശനമുയര്‍ന്നിട്ടുള്ളത്. ദലിത് പിന്നാക്ക വിഭാഗക്കാരെ അപമാനിക്കുന്നതിന് വ്യാപകമായി ഉപയോഗിക്കുന്ന പദമാണ് ചമാര്‍.

ഈ പ്രയോഗം നിന്ദ്യമാണെന്നു മാത്രമല്ല, നിയമവിരുദ്ധവും ശിക്ഷ ലഭിക്കാവുന്നതുമാണ്.

സീരിയലിനെതിരേ നടപടി എടുത്തില്ലെങ്കില്‍ നെറ്റ്ഫ്‌ലിക്‌സ് സബ്‌സ്‌ക്രിപ്ഷന്‍ റദ്ദാക്കുമെന്ന് പലരും ഭീഷണി മുഴക്കിയിട്ടുണ്ട്. ജാതി അധിക്ഷേപത്തിന് സംവിധായകനെയും നിര്‍മ്മാതാവിനെയും അറസ്റ്റ് ചെയ്യണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.


Next Story

RELATED STORIES

Share it