Latest News

സഹൃദയയില്‍ രക്തദാനക്യാമ്പ് നടത്തി

സഹൃദയയില്‍ രക്തദാനക്യാമ്പ് നടത്തി
X

മാള: സഹൃദയ എഞ്ചിനീയറിംഗ് കോളേജ് എന്‍ എസ് എസ് യൂണിറ്റിന്റെ രുധിര സേനയുടെ നേതൃത്വത്തില്‍ സഹൃദയയിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും രക്തദാനം നടത്തി.

സഹൃദയ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോര്‍ജ് പാറേമാന്‍ ഉദ്ഘാടനം ചെയ്തു. തൃശ്ശൂര്‍ ഐ എം എ ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ നടത്തിയ രക്തദാന ക്യാമ്പില്‍ അന്‍പതിലേറെ പേര്‍ പങ്കെടുത്തു. ഐ എം എ മെഡിക്കല്‍ ഓഫിസര്‍ ഡോ. എസ് എം ബാലഗോപാലന്‍, എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ സി യു വിജയ്, സെക്രട്ടറിമാരായ കെന്‍സ് ഫിലിപ്പ്, കെ എച്ച് അഞ്ജലി തുടങ്ങിയവര്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it