Latest News

കടയ്ക്കലില്‍ 75 വയസ്സുകാരിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കടയ്ക്കലില്‍ 75 വയസ്സുകാരിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
X

കടയ്ക്കല്‍: കടയ്ക്കലില്‍ 75 വയസ്സുള്ള സ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തി. കടയ്ക്കല്‍ കുമ്മിള്‍ ചെറുകരയില്‍ തോട്ടുംകര വീട്ടില്‍ കുല്‍സം ബീവിയാണ് മരിച്ചത്. ഇവര്‍ പത്തു വര്‍ഷമായി ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. ദേഹത്ത് പരിക്കുകളുണ്ട്. കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം.

തൊഴിലുറപ്പിന് പോകാനെത്തിയ സ്ത്രീകളാണ് ഇവര്‍ മരിച്ചു കിടക്കുന്നതായി കണ്ടത്. വിവസ്ത്രയായിരുന്നെന്നും ദേഹത്ത് പല ഭാഗത്തും മുറിവുണ്ടായിരുന്നതായും കാലിലൂടെ രക്തം ഒലിച്ചിറങ്ങിയിരുന്നതായും ഇവര്‍ മൊഴികൊടുത്തു.

കടയ്ക്കല്‍ സിഐ രാജേഷിന്റെ നേതൃത്വത്തിലുള്ള പോലിസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി. വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്‌ക്വാഡും എത്തി പരിശോധന നടത്തും.

Next Story

RELATED STORIES

Share it