ബീഹാറില്‍ 14 വയസ്സുകാരിയെ കൂട്ടബലാല്‍സംഗം ചെയ്തു

ഖഗാരിയ: ബീഹാറിലെ ഖഹാറിയ ജില്ലയില്‍ പതിനാല് വയസ്സുകാരിയെ മൂന്ന് യുവാക്കള്‍ ചേര്‍ന്ന് കൂട്ടബലാല്‍സംഗം ചെയ്തു. ജന്മാഷ്ടമി ആഘോഷം കഴിഞ്ഞി മടങ്ങുകയായിരുന്നു പെണ്‍കുട്ടി.
''പെണ്‍കുട്ടി പരിപാടി കണ്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. അപ്പോഴാണ് മൂന്ന് യുവാക്കള്‍ ബൈക്കിലെത്തി അവളെ തട്ടിക്കൊണ്ട് പോയത്. അവര്‍ അവളെ ഒരു ഒഴിഞ്ഞ സ്ഥലത്തെത്തിച്ച് ബലാല്‍സംഗം ചെയ്തു''- പര്‍ബട്ട പോലിസ് സ്‌റ്റേഷന്‍ ഓഫിസര്‍ സഞ്ജയ് കുമാര്‍ വിശ്വാസ് പറഞ്ഞു.
ബലാല്‍സംഗം ചെയ്ത രണ്ട് പേരുടെ പേരുവിവരങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. അക്ഷയ് കുമാര്‍, ഗോകുല്‍ കുമാര്‍ എന്നിവരാണ് രണ്ട് പ്രതികള്‍. മൂന്നാമനെ തിരിച്ചറിഞ്ഞിട്ടില്ല. ബലാല്‍സംഗം ചെയ്ത ശേഷം പ്രതികള്‍ പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി.
പെണ്‍കുട്ടിക്ക്് സ്വകാര്യഭാഗങ്ങളില്‍ പരിക്കുണ്ട്. പെണ്‍കുട്ടി സംഭവിച്ചത് വീട്ടില്‍ പറഞ്ഞിരുന്നില്ല. പിറ്റേ ദിവസം രോഗബാധയുണ്ടായതിനെത്തുടര്‍ന്ന് പരിശോധിച്ച ഡോക്ടറാണ് പരിക്ക് കണ്ടെത്തിയത്.
പ്രതികള്‍ക്കെതിരേ പോക്‌സോ ചുമത്തി. പ്രതികളെ പിടികൂടാനായിട്ടില്ല. പോലിസ് അന്വേഷണം വ്യാപിപ്പിച്ചു.
RELATED STORIES
നബിദിനാഘോഷത്തിന് കൊടിതോരണങ്ങള്‍ കെട്ടുന്നതിനിടെ വിദ്യാര്‍ഥികളെ...
21 Sep 2023 11:56 AM GMTവനിതാ സംവരണ ബില്‍: ഒബിസിയെ ഒഴിവാക്കിയത് നിരാശാജനകവും...
21 Sep 2023 11:42 AM GMTഉത്തര്‍പ്രദേശില്‍ മുസ്ലിം യുവാവിനെ പോലിസ് വെടിവെച്ച് കൊന്നു
21 Sep 2023 6:16 AM GMTതാനൂര്‍ കസ്റ്റഡി മരണം; നാല് പോലിസ് ഉദ്യോഗസ്ഥര്‍ പ്രതികള്‍; സിബിഐ...
21 Sep 2023 5:28 AM GMTമുസ്ലിം വിദ്യാര്‍ഥിയെ സഹപാഠികളെക്കൊണ്ട് തല്ലിച്ച സംഭവം:...
21 Sep 2023 5:17 AM GMTഓണം ബംപറിനെച്ചൊല്ലി തര്‍ക്കം; കൊല്ലത്ത് യുവാവിനെ വെട്ടിക്കൊന്നു
20 Sep 2023 2:00 PM GMT