Latest News

ആശങ്ക വ്യാപകം: ഇന്ത്യയുടെ ആകെ കയറ്റുമതിയുടെ 9.51 ശതമാനവും ജിസിസി രാജ്യങ്ങളിലേക്ക്

ആശങ്ക വ്യാപകം: ഇന്ത്യയുടെ ആകെ കയറ്റുമതിയുടെ 9.51 ശതമാനവും ജിസിസി രാജ്യങ്ങളിലേക്ക്
X

ന്യൂഡല്‍ഹി: ബിജെപി നേതാവ് നൂപുര്‍ ശര്‍മയുടെ പ്രവാചകനിന്ദക്കെതിരേ ജിസിസി രാജ്യങ്ങള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയത് ഇന്ത്യന്‍ വ്യവസായസ്വപ്‌നങ്ങള്‍ക്ക് മങ്ങലേല്‍പ്പിക്കുമെന്ന് റിപോര്‍ട്ട്. ഇന്ത്യക്കെതിരേ ബഹിഷ്‌കരണമടക്കുള്ള നടപടിക്ക് ഗള്‍ഫ് രാജ്യങ്ങളില്‍ സമ്മര്‍ദ്ദമേറിയതോടെയാണ് ആശങ്ക വ്യാപകമായത്.

യുഎഇയും സൗദി അറേബ്യയും ഉള്‍പ്പെടെ ജിസിസി (ഗള്‍ഫ് സഹകരണ കൗണ്‍സില്‍) ഗ്രൂപ്പിലെ ആറ് അംഗരാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ഉഭയകക്ഷി വ്യാപാരം 2021-22 വര്‍ധിച്ചു. വാണിജ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം ജിസിസിയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി 58.26 ശതമാനം വര്‍ധിച്ച് 2021-22ല്‍ 44 ബില്യണ്‍ ഡോളറായി ഉയര്‍ന്നു.

ഇന്ത്യയുടെ മൊത്തം കയറ്റുമതിയില്‍ ഈ ആറ് രാജ്യങ്ങളുടെ പങ്ക് 2021-22 ല്‍ 10.4 ശതമാനമായി. കഴിഞ്ഞ സാമ്പത്തികവര്‍ഷം അത് 9.51 ആയിരുന്നു.

അതുപോലെ, ഇറക്കുമതി 2020-21 ലെ 59.6 ബില്യണ്‍ ഡോളറുമായി താരതമ്യപ്പെടുത്തുമ്പോള്‍ 85.8 ശതമാനം ഉയര്‍ന്ന് 110.73 ബില്യണ്‍ ഡോളറിലെത്തി.

ഇന്ത്യയുടെ മൊത്തം ഇറക്കുമതിയില്‍ ജിസിസി അംഗങ്ങളുടെ പങ്ക് 2020-21ല്‍ 15.5 ശതമാനത്തില്‍ നിന്ന് 2021-22ല്‍ 18 ശതമാനമായി ഉയര്‍ന്നു.

ഉഭയകക്ഷി വ്യാപാരം 2020-21ല്‍ 87.4 ബില്യണ്‍ ഡോളറില്‍ നിന്ന് 2021-22ല്‍ 154.73 ബില്യണ്‍ ഡോളറായി ഉയര്‍ന്നു.

1981 മെയ് മാസത്തിലാണ് ജിസിസി സ്ഥാപിതമായത്. സൗദി അറേബ്യ ബഹ്‌റൈന്‍, കുവൈറ്റ്, ഒമാന്‍, ഖത്തര്‍, യുഎഇ എന്നിവയാണ് ഇതിലെ അംഗങ്ങള്‍.

അതേസമയം അമേരിക്കയുമായുള്ള ഇന്ത്യയുടെ കയറ്റുമതി ആകെ 18 ശതമാനമാണ്(71.51 ബില്യന്‍ ഡോളര്‍). യുഇഎയുമായി 6.5 ശതമാനം((25.45 ബില്യന്‍ ഡോളര്‍)., ചൈനയുമായി 5.9 ശതമാനം(23.04 ബില്യന്‍ ഡോളര്‍), സൗദി അറേബ്യയുമായി 2.1 ശതമാനം(8.25 ബില്യന്‍ ഡോളര്‍), ഖത്തറുമായി 0.44 ശതമാനം(1.71 ബില്യന്‍ ഡോളര്‍) എന്നിങ്ങനെയാണ്.

കയറ്റുമതിയുടെ അളവ് ശതമാനക്കണക്കില്‍ പറയുമ്പോള്‍ 18 ശതമാനമുള്ള അമേരിക്ക കഴിഞ്ഞാല്‍ തൊട്ടടുത്തു നില്‍ക്കുന്നത് യുഎഇയാണ്, 6.5 ശതമാനം. ചൈനയുമായി 5.9 ശതമാനവുമാണ്.

ബംഗ്ലാദേശ് 3.6 ശതമാനം, ഹോങ്കോങ് 2.9 ശതമാനം, സിങ്കപ്പൂര്‍ 2.7 ശതമാനം, യുകെ 2.7 ശതമാനം, നെതര്‍ലാന്‍ഡ് 2.6 ശതമാനം, ജര്‍മനി 2.4 ശതമാനം, നേപ്പാള്‍ 2.3 ശതമാനം, ബല്‍ജിയം 2.3 ശതമാനം, സൗദി 2.1 ശതമാനം, ഇന്തോനേസ്യ 2.1 ശതമാനം എന്നിങ്ങനെയാണ് മറ്റു രാജ്യങ്ങളുടെ കണക്കുകള്‍.

Next Story

RELATED STORIES

Share it